ബി.ജെ.പി ഹർത്താൽ തുടങ്ങി; പാലക്കാട് കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തു VIDEO

തിരുവനന്തപുരം: ബി.ജെ.പിയുടെ സമരപന്തലിന് സമീപം തീകൊളുത്തി മരിച്ച വേണുഗോപാലൻ നായർക്ക് ആദരസൂചകമായി ബിജെ.പി ആഹ് വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകീട്ട് ആറിന് അവസാനിക്കും. സ്വകാര്യ ഇരുചക ്ര വാഹനങ്ങളും നാലു ചക്ര വാഹനങ്ങളും നിരത്തിലൂടെ ഒാടുന്നുണ്ട്. എന്നാൽ, കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നില്ല.

ഇത ിനിടെ പാലക്കാട് കെ.എസ്.ആർ.ടിസി ബസുകൾക്ക് നേരെ ആക്രമണം നടന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളുടെ ചില്ലുകൾ ബൈക്കിലെത്തിയ സംഘം അടിച്ചു തകർത്തു. മൂന്ന് ബസുകളുടെ മുൻഭാഗത്തെ ചില്ലുകൾ പൂർണമായി തകർന്നു. പുലർച്ചെ 3.30 ഓടെയായിരുന്നു അക്രമം. മലപ്പുറം പെരിന്തൽമണ്ണയിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ ആക്രമണമുണ്ടായി.

ഹർത്താൽ ദിനത്തിൽ വിജനമായ കണ്ണൂർ നഗരം ഫോട്ടോ: പി. സന്ദീപ്


അഖിലേന്ത്യാ പരീക്ഷകൾക്കെത്തുന്നവർ വാഹനത്തിൽ പരീക്ഷയെന്ന ബോർഡ് സ്ഥാപിച്ചാൽ തടയില്ലെന്നു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് അറിയിച്ചു. ഹയർസെക്കണ്ടറി, ഹൈസ്കൂൾ, സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.

അതേസമയം, ഹർത്താലിനിടയിൽ അക്രമം കാണിക്കുന്നവരെ ഉടൻ അറസ്​റ്റ്​ ചെയ്യാൻ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ ജില്ല പൊലീസ്​ മേധാവികൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്.

ഹർത്താൽ ദിനത്തിൽ കോഴിക്കോട് മാവൂർ റോഡിലെ ദൃശ്യം ഫോട്ടോ: പി. അഭിജിത്ത്


അക്രമത്തിന്​ മുതിരുകയോ സഞ്ചാര സ്വാതന്ത്രം ഹനിക്കുകയോ ചെയ്​താൽ ഉടനടി നടപടി സ്വീകരിക്കണം. സർക്കാർ ഒാഫീസുകൾ, കെ.എസ്​.ആർ.ടി.സി, സ്വകാര്യ വാഹനങ്ങൾ എന്നിവക്ക്​ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്​.​ സുരക്ഷിതത്വം ഉറപ്പാക്കണം എന്ന നിർദേശമാണ് നൽകിയത്.

Full View
Tags:    
News Summary - BJP Hartal Starts-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.