പാലക്കാട്​ നഗരസഭയിലെ ഗാന്ധി പ്രതിമയിൽ കെട്ടിയ ബി.ജെ.പി പതാക പൊലീസ്​ നീക്കുന്നു

പാലക്കാട്​ നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബി.ജെ.പിയുടെ പതാക

പാലക്കാട്​: നഗരസഭ കോമ്പൗണ്ടിലെ ഗാന്ധി പ്രതിമയിൽ ബി.ജെ.പിയുടെ പതാക കെട്ടി. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ്​ സംഭവം.

ഇതോടെ കോൺഗ്രസ്​ കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന്​ പൊലീസെത്തി പതാക നീക്കുകയായിരുന്നു. യു.ഡി.എഫ്​ കൗൺസിലർമാർ നഗരസഭക്ക്​ മുമ്പിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്​. ഗാന്ധി പ്രതിമക്ക്​ സംരക്ഷണ വലയം തീർത്ത് ഡി.വൈ.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തി.

അതേസമയം, പതാക പുതപ്പിച്ചതിന് പിന്നിൽ കോൺഗ്രസാണെന്ന്​ ബി.ജെ.പി ആരോപിച്ചു. പൊലീസിൽ പരാതി നൽകുമെന്നും ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ ഇ. കൃഷ്ണദാസ് പറഞ്ഞു.

നേരത്തെ നഗരസഭയിൽ ജയ്​ശ്രീറം ​എന്നെഴുതിയ ഫ്ലക്​സ്​ തൂക്കിയത്​ ഏറെ വിവാദമായിരുന്നു. നഗരസഭയിൽ ബി.ജെ.പിയാണ്​ ഭരിക്കുന്നത്​. തെരഞ്ഞെടുപ്പ്​ ഫലം വന്നയുടനെയാണ്​ ബി.ജെ.പി പ്രവർത്തകർ വിവാദമായ ഫ്ലക്​സ്​ നഗരസഭാ ഒാഫിസിന്​ മുകളിൽ തൂക്കിയിത്​. ജയ്​ ശ്രീറാം എന്നെഴുതിയ ഫ്ലക്​സിൽ ശിവജിയുടെ ചിത്രവും ഉണ്ടായിരുന്നു.

പ്രതിഷേധിക്കുന്ന കോൺഗ്രസ്​ കൗൺസിലർമാർ

മോദി-അമിത്​ഷാമാരുടെ ചി​ത്രമുള്ള മറ്റൊരു ഫ്ലക്​സും ഒാഫീസിന്​ മുകളിൽ തൂക്കി. നഗരസഭയിൽ ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയതിനെ തുടർന്നായിരുന്നു ബി.ജെ.പി പ്രവർത്തകരുടെ അതിരുവിട്ട്​ ആഘോഷം. ഫ്ലക്​സ്​ തൂക്കുന്നതിൻെറ വിഡിയോ ചിത്രീകരിച്ച്​ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്​തു​.

വിവാദമായതിന്​ ശേഷവും സംഭവത്തെ ബി.ജെ.പി നേതാക്കളടക്കം പരസ്യമായി ​ന്യായീകരിക്കുകയായിരുന്നു. പൊലീസ്​ പിന്നീട്​ കേസെടുത്തെങ്കിലും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ്​ ചുമത്തിയത്​. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.