ന്യൂഡൽഹി: ഏറെനാളത്തെ പിടിവലിക്കു ശേഷം ശബരിമല ഉൾക്കൊള്ളുന്ന പ ത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ ബി.െജ.പി സംസ്ഥാന ജനറൽ സെക്രട്ട റി കെ. സുരേന്ദ്രൻ മത്സരിക്കും. സീറ്റിനായി അവസാന ശ്രമം നടത്തിയ സംസ് ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളയെ ഒഴിവാക്കിയാണ് ബി.ജെ.പി ദേശീ യ നേതൃത്വം സുരേന്ദ്രനെ നിർദേശിച്ചത്.
ശ്രീധരൻ പിള്ളയും കേന്ദ്രമ ന്ത്രി അൽഫോൻസ് കണ്ണന്താനവുമാണ് അവസാന നിമിഷംവരെ പത്തനംതിട് ടക്കായി പിടിവലി നടത്തിയത്. കണ്ണന്താനത്തെ എറണാകുളത്ത് സ്ഥാനാർഥിയാക്കുകയും സംസ്ഥാന പ്രസിഡൻറായ ശ്രീധരൻ പിള്ള മത്സരിേക്കണ്ടെന്ന് ദേശീയ നേതൃത്വം നിർദേശിക്കുകയും ചെയ്തതോടെ സുരേന്ദ്രെൻറ സ്ഥാനാർഥിത്വം ഉറപ്പിച്ചു.
കേരളത്തിൽനിന്ന് ഒരു ലോക്സഭ എം.പിയെ കിട്ടാൻ പരിശ്രമിക്കുന്ന ബി.ജെ.പി കുമ്മനം രാജശേഖരൻ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലം കഴിഞ്ഞാൽ പിന്നീട് പ്രാധാന്യം നൽകുന്നത് പത്തനംതിട്ടക്കാണ്. ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബി.ജെ.പി തർക്കത്തെ തുടർന്ന് പത്തനംതിട്ട മാത്രം ഒഴിച്ചിടുകയായിരുന്നു.
ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ബി.ജെ.പി സമരത്തിന് നേതൃപരമായ പങ്കുവഹിച്ച നേതാവാണ് സുേരന്ദ്രൻ.ശനിയാഴ്ച ബി.ജെ.പി കേന്ദ്ര കമ്മിറ്റി പുറത്തുവിട്ട 11 സ്ഥാനാർഥികളുടെ പട്ടികയിലാണ് സുരേന്ദ്രനും ഇടംപിടിച്ചത്. തെലങ്കാനയിൽ നിന്നുള്ള ആറും ഉത്തർപ്രദേശിലെ മൂന്നും സ്ഥാനാർഥികളും പട്ടിയിലുണ്ട്.
പശ്ചിമബംഗാളിലെ കോൺഗ്രസ് സിറ്റിങ് സീറ്റായ ജംഗിപുരിൽ മഫുജ ഖാതൂൻ എന്ന മുസ്ലിം വനിതയെ സ്ഥാനാർഥിയായി ബി.െജ.പി പ്രഖ്യാപിച്ചു. കോൺഗ്രസിനും തൃണമൂലിനും പുറമെ വെൽഫെയർ പാർട്ടി അഖിലേന്ത്യ പ്രസിഡൻറ് എസ്.ക്യു.ആർ. ഇല്യാസും മത്സരിക്കുന്ന മുസ്ലിം ഭൂരിപക്ഷ മണ്ഡലമാണ് ജംഗിപുർ.
അതിനിടെ, ബിഹാറിൽ എൻ.ഡി.എ ഒരുമിച്ച് പുറത്തുവിട്ട 39 സ്ഥാനാർഥികളുടെ പട്ടികയിൽ ബിഹാറിലെ പട്ന സാഹിബ് മണ്ഡലത്തിൽ മോദിയുടെ കടുത്ത വിമർശകനായ ശത്രുഘ്നൻ സിൻഹയെ മാറ്റി പകരം കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന് നൽകി. പട്ടികയിൽനിന്ന് നീക്കം ചെയ്തത് അറിഞ്ഞയുടൻ പട്ന സാഹിബിൽ നിന്നുതന്നെ താൻ മത്സരിക്കുമെന്ന് സിൻഹ പ്രഖ്യാപിച്ചു. അതേസമയം, ഏതെങ്കിലും പാർട്ടിയിൽ ചേരുന്നതിനെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.