നടക്കാനിറങ്ങാൻ ഷൂ ധരിച്ചപ്പോൾ പാമ്പ് കടിയേറ്റു

പാലക്കാട്: ഷൂസിനുള്ളിൽനിന്ന് പാമ്പ് കടിയേറ്റയാൾ ചികിത്സയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശി കരീമിനാണ് കടിയേറ്റത്.

പതിവ് പോലെ നടക്കാനിറങ്ങുമ്പോൾ സിറ്റൗട്ടിലുണ്ടായിരുന്ന ഷൂ ധരിച്ചതായിരുന്നു. ഉടൻ കാലിൽ എന്തോ കടിച്ചതായി തോന്നുകയും ഷൂ അഴിച്ചപ്പോൾ ചെറിയ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു.

ഇദ്ദേഹത്തെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള കരീമിന്‍റെ നില തൃപ്തികരമാണ്.

Tags:    
News Summary - bitten by snake when put on shoes to go for morning walk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.