തിരുവനന്തപുരം: ഇൗമാസം 28ന് സർവിസിൽനിന്നു വിരമിക്കുന്ന ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ സർക്കാർ തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിയമമന്ത്രി എ.കെ. ബാലൻ എന്നിവരടങ്ങിയ സമിതി ഒാൺലൈനായി യോഗം ചേർന്നാണ് തീരുമാനമെടുത്തത്. ഫയല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് കൈമാറും. ഗവര്‍ണർക്കാണ് നിയമന അധികാരം. മുഖ്യവിവരാവകാശ കമീഷണറായിരുന്ന വിൻസൻ എം. േപാൾ വിരമിച്ച ഒഴിവിലാണ് നിയമനം.
നെതർലൻഡ്സ് മുൻ അംബാസഡർ വേണു രാജാമണി ഉൾപ്പെടെ 14 പേരായിരുന്നു അപേക്ഷകർ. 1986 ബാച്ച് െഎ.എ.എസ് ഉദ്യോഗസ്ഥനാണ് മേത്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.