കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളക്കലിെൻറ അറസ്റ്റ് വൈകുന്നത് മൊഴികളിലുള്ള വൈരുദ്ധ്യം മൂലമാമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ. കേസിെൻറ നിലവിലെ പുരോഗതി ഉൾപ്പെടുത്തിയ പുതിയ സത്യവാങ്മൂലം പൊലീസ് ഹൈകോടതിയിൽ സമർപ്പിച്ചു.
കോട്ടയം: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരായ ൈലംഗിക പീഡനക്കേസിൽ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനുമുമ്പ് കൃത്യമായ നിഗമനത്തിലെത്തുമെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍. ബിഷപ്പിെൻറയും കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികളിൽ വൈരുധ്യങ്ങളുണ്ട്. ചില രേഖകളിലും ഇതേ പ്രശ്നമുണ്ട്. ബിഷപ്പിനെ ചോദ്യംചെയ്യുന്ന ഈമാസം 19ന് മുമ്പ് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി അന്തിമ ധാരണയിലെത്താനാണ് ശ്രമം.
മൊഴികളിലെ അവ്യക്തത മനഃപൂര്‍വമാകണമെന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവമായതിനാൽ ഒാർമിച്ചെടുക്കാനുള്ള ബുദ്ധിമുട്ടുകളാവും ഇതിനു പിന്നിൽ. ചിലർക്ക് എല്ലാ കാര്യങ്ങളും പൂർണമായി തുറന്നുപറയാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ചോദ്യംചെയ്യലിനുശേഷം ആവശ്യമെങ്കില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യും. ചോദ്യംചെയ്യലിനു ശേഷമേ ഇത് ഉറപ്പിച്ചു പറയാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അന്വേഷണത്തിലെ കാലതാമസം സ്വാഭാവികമാണ്. നാലുവര്‍ഷം മുമ്പുള്ള കേസായത് കൊണ്ടുതന്നെ അതിേൻറതായ പ്രതിസന്ധികളുണ്ടാവും. കേസ് അന്വേഷണം വേഗത്തിലാക്കാനാണ് അന്വേഷണസംഘം വിപുലീകരിച്ചത്. ഇതുവരെ ബിഷപ് അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. ജലന്ധറിൽ ആറോളം പേരെയാണ് ചോദ്യംചെയ്തത്. 19ന് ഹാജരാവാതിരുന്നാല്‍ മാത്രമേ നിസ്സഹകരണമെന്ന പ്രശ്നം ഉയരുന്നുള്ളൂ.
കന്യാസ്ത്രീ പീഡനപരാതി നല്കിയതു മുതല്‍ മഠത്തിന് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. അപേക്ഷപോലും ലഭിക്കാതെയാണ് പൊലീസ് സ്വമേധയാ ഇത്തരം നടപടികള്‍ സ്വീകരിച്ചത്. പരാതി നല്കിയ കന്യാസ്ത്രീയെയും സാക്ഷിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന് അന്വേഷണസംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മൊബൈല്‍ ഫോണ്‍ റെക്കോഡിങ് ഉൾപ്പെടെയുള്ള രേഖകളുണ്ട്. ഇതിൽ തുടർനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ് ഹാജരാകും –ജലന്ധർ രൂപത
കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ ബുധനാഴ്ച തന്നെ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകുമെന്ന് ജലന്ധർ രൂപത. അന്വേഷണവുമായി സഹകരിക്കുമെന്ന് നേരേത്ത തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി 19ന് മുമ്പായി അദ്ദേഹം കേരളത്തിലെത്തും. നോട്ടീസ് ലഭിച്ചുകഴിഞ്ഞാൽ മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും രൂപത വക്താവ് ഫാ. പീറ്റർ കാവുംപുറം അറിയിച്ചു.
ബിഷപ്പിെൻറ നിരപരാധിത്വം അന്വേഷണസംഘത്തിന് ബോധ്യപ്പെടുമെന്നാണ് കരുതുന്നത്. ബിഷപ്പിനെതിരെയുള്ള പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും രൂപത നേതൃത്വം ആവർത്തിച്ചു. സമരവും ഇതിെൻറ ഭാഗമാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.