കന്യാസ്​ത്രീയെ പീഡിപ്പിച്ച​ കേസ്​: ബിഷപ്​ ഫ്രാ​ങ്കോ​യുടെ വിചാരണ കോട്ടയം സെഷൻസ്​ കോടതിയിലേക്ക്​ മാറ്റി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോക്കെതിരെയുള്ള കേസി​​െൻറ വിചാരണ കോട്ടയം സെഷൻസ്​ കോ ടതിക്ക്​ കൈമാറി. പാലാ മജിസ്​ട്രേറ്റ്​ ​േകാടതി പ്രാഥമികനടപടി പൂർത്തിയാക്കിയ സാഹചര്യത്തിലാണിത്​. വിചാരണക്ക്​ ഹാജരാകാൻ സമൻസ്​ അയക്കുന്നതടക്കം കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത്​ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനി വിചാരണകോടതിയിലാകും നടക്കുക. കെവിൻകേസ്​ പരിഗണിച്ച കോട്ടയം പ്രിൻസിപ്പൽ സെഷൻസ്​ കോടതിയാണ്​ ഈകേസും പരിഗണിക്കുന്നുവെന്ന പ്രത്യേകതയുണ്ട്​. വിചാരണ നടപടി ആരംഭിക്കുന്നതിനു മുന്നോടിയായി പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്​ക്കലിനു​ കോടതി സമൻസ് അയക്കും. തുടർന്ന് കോടതിയിൽ വിചാരണ നടക്കുമ്പോൾ ഫ്രാങ്കോ നേരിട്ട് ഹാജരാകണം.

2018 ജൂണ്‍ 26നാണ്​ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ ബിഷപ്പിനെതിരെ ലൈംഗികപീഡന പരാതി നല്‍കിയത്. 2014 മുതല്‍ 2016വരെ 13 തവണ ലൈംഗികമായി പീഡിപ്പി​െച്ചന്നായിരുന്നു പരാതി. തുടർന്ന്​ വൈക്കം ഡിവൈ.എസ്​.പി കെ. സുഭാഷി​​െൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ച് പാലാ മജിസ്​ട്രേറ്റ്​ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്​. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകള്‍, രേഖകള്‍ ഉള്‍പ്പെടെ അഞ്ച് വാല്യങ്ങളിലായി 2000 പേജ് അടങ്ങുന്നതാണ‌്​ കുറ്റപത്രം.

മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ അഞ്ചുവകുപ്പാണ്​ ബിഷപ്പിനെതിരെ ചുമത്തിയിട്ടുളത്​. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുടെ മൊഴികളും 10 പേരുടെ രഹസ്യമൊഴികളും ഉൾപ്പെടുന്നുണ്ട്​. പരാതിക്കാരിയോടൊപ്പമുള്ള കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവുകളും അവര്‍ക്കുണ്ടായ ദുരനുഭവങ്ങളും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 25 ദിവസം പാലാ സബ്​ ജയിലില്‍ കിടന്ന ഫ്രാങ്കോ മുളയ്ക്കല്‍ നിലവില്‍ ജാമ്യത്തിലിറങ്ങി ജലന്ധറിലാണ്​. വിചാരണ നടപടി തുടങ്ങു​േമ്പാൾ ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരാകണം. അഡ്വ. ജിതേഷ്​ ​െജ. ബാബുവാണ്​ സർക്കാർ നിയോഗിച്ച സ്പെഷൽ പബ്ലിക്​ പ്രോസിക്യൂട്ടർ.


Tags:    
News Summary - bishop franco mulakkal case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.