ബിഷപ്പിനെ​ കോട്ടയം പൊലീസ്​ ക്ലബ്ബിലെത്തിച്ചു

കോട്ടയം: നെഞ്ചുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷപ്​ ഫ്രാങ്കോ മുളയ ്​ക്കലിനെ ഡിസ്​ചാർജ്​ ചെയ്​ത്​ കോട്ടയം പൊലീസ്​ ക്ലബ്ബിലേക്ക്​ മാറ്റി. ബിഷപ്പിന്​ കാര്യമായ ആരോഗ്യ പ്രശ്​ന​ങ്ങളൊന്നുമില്ലാത്തതിനാൽ ഇന്ന്​ രാവിലെയാണ്​ ഡിസ്​ചാർജ്​ ചെയ്​തത്​. കനത്ത സുരക്ഷയിലാണ്​ പൊലീസ്​ ക്ലബ്ബിലേക്ക്​ മാറ്റിയത്​. ഇന്നു തന്നെ ബിഷപ്പിനെ പാല മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കും.

തൃപ്പൂണിത്തുറയിൽനിന്ന്​ കോട്ടയത്തേക്കുള്ള യാത്രാമധ്യേ വാഹനത്തിൽ ക്ഷീണിതനായി കാണപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി 10.45നാണ്​ ഫ്രാ​േങ്കായെ കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്​.

ബിഷപ്പി​​​​​െൻറ രക്​തസാമ്പിളും ഇ.സി.ജിയും പരിശോധിച്ചിരുന്നു. ഇ.സി.ജിയിൽ നേരിയ മാറ്റം കണ്ടിരുന്നു. എന്നാൽ കാര്യമായ ആരോഗ്യ പ്രശ്​നങ്ങളില്ലെന്ന്​ ഡോക്​ടർമാർ അറിയിച്ചു. ഇന്ന്​ പുലർച്ചെ 5.30 ന്​ രണ്ടാം ഘട്ട പരി​േശാധന നടത്തി. രണ്ടാം തവണയും രക്​തവും ഇ.സി.ജിയും പരിശോധിച്ചെങ്കിലും ആരോഗ്യ പ്രശ്​നങ്ങളില്ലെന്ന്​ വ്യക്​തമായതിനെ തുടർന്നാണ്​ ഡിസ്​ചാർജ്​ ചെയ്യാമെന്ന്​ ഡോക്​ടർമാർ അറിയിച്ചത്​. പ്രായത്തി​​​​​െൻറ അവശത മാത്രമാണ്​ ഫ്രാ​േങ്കാക്കുള്ളതെന്നും ഡോക്​ടർമാർ അറിയിച്ചു.

കേസ്​ അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്​.പി കെ. സുഭാഷ്​ ആശുപത്രിയിലെത്തി ​ഡോക്​ടർമാരുമായി കൂടിക്കാഴ്​ച നടത്തിയ ശേഷമാണ്​ ബിഷപ്പിനെ ആശുപത്രിയിൽ നിന്ന്​ പൊലീസ്​ ക്ലബ്ബിലേക്ക്​ മാറ്റിയത്​.

ഇന്ന്​ രാത്രി എട്ടു വരെ കോടതിയിൽ ഹാജരാക്കാൻ സമയമുണ്ട്​. എന്നാൽ രാവിലെ 11 മണിക്ക്​ പാലാ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കുമെന്നാണ്​ പൊലീസ്​ ഇന്നലെ അറിയിച്ചിരുന്നത്​.

Tags:    
News Summary - Bishop Discharged From Hospital - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.