പിണറായി സർക്കാർ ക്വാറൻറീൻ ഫീ ഈടാക്കുമെന്ന്​ വിശ്വസിക്കുന്നില്ല -ബിനോയി വിശ്വം

തിരുവനന്തപുരം: വിദേശത്തുനിന്ന്​ തിരിച്ചുവരുന്ന പ്രവാസികളിൽനിന്ന്​  ക്വാറൻറീൻ ഫീ ഈടാക്കാനുള്ള സംസ്​ഥാന സർക്കാറി​​െൻറ തീരുമാനത്തിനെതിരെ സി.പി.ഐ നേതാവ്​ ബിനോയി വിശ്വം. പിണറായി സർക്കാർ ക്വാറൻറീൻ ഫീ ഈടാക്കുമെന്ന്​ വിശ്വസിക്കുന്നില്ലെന്നാണ്​ അദ്ദേഹം ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തത്​.

ഫേസ്​ബുക്​ കുറിപ്പി​​െൻറ പൂർണരൂപം: ‘‘എല്ലാം നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികളിൽനിന്ന് പിണറായി സർക്കാർ ക്വാറൻറീൻ ഫീ ഈടാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇടതുപക്ഷം എങ്ങനെയായിരിക്കണമെന്ന് ഈ സർക്കാരിനറിയാം’’

വിദേശത്തുനിന്ന് വരുന്നവർ  ഏഴു ദിവസത്തെ സർക്കാർ ക്വാറൻറീനി​​െൻറ ചെലവ് ബുധനാഴ്​ച​ മുതൽ സ്വയം വഹിക്കണമെന്നാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്​. നിലവിൽ കഴിയുന്നവർക്ക് ഇത് ബാധകമല്ലെന്നും നിരക്ക് സർക്കാർ നിശ്ചയിക്കുമെന്നും ചൊവ്വാഴ്​ച മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

Full View

ജോലി പോലും നഷ്​ടപ്പെട്ട്​ മടങ്ങിയെത്തുന്നവർ എങ്ങനെ തുക അടക്കുമെന്ന ചോദ്യത്തിന്​ അവരും തുക വഹിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാ ചെലവും സർക്കാറിന് താങ്ങാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്​തമാക്കിയിരുന്നു.

ഇതിനെതിരെ വിവിധകോണുകളിൽ നിന്ന്​ രൂക്ഷ വിമർശനമാണ്​ ഉയരുന്നത്​. 

Tags:    
News Summary - binoy viswam against quarantine fee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.