തലശ്ശേരി: ശബരിമലയിൽ ദർശനം നടത്തിയതിെൻറ പേരിൽ വിവാദത്തിലായ അധ്യാപിക ജോലിയി ൽ തിരിച്ചെത്തി. പാലയാട് സ്കൂൾ ഒാഫ് ലീഗൽ സ്റ്റഡീസിൽ അസി. പ്രഫസറായ ബിന്ദു എത്തിയ പ്പോൾ പ്രതിഷേധങ്ങളൊന്നുമുണ്ടായില്ല.
ഉത്തരവാദിത്തമുള്ള ജോലി ചെയ്യുന്ന താൻ കാമ്പസിനുള്ളിൽ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് ബിന്ദു പറഞ്ഞു. എന്നാൽ, കാമ്പസിന് പുറത്ത് താൻ തികച്ചും വേറൊരാളാണ്. ശബരിമലയിൽ പുരുഷനും സ്ത്രീക്കും തുല്യ അവകാശമാണ്. ഭരണഘടനാപരമായി ലഭിച്ച അവകാശം സ്ഥാപിക്കാനും ഉന്നത നീതിപീഠത്തിെൻറ വിധി മാനിച്ചുമാണ് മല കയറിയത്. പത്തനംതിട്ടക്കാരിയായ തനിക്ക് ശബരിമല ആചാരങ്ങളെപ്പറ്റി നല്ലതുപോലെ അറിയാം. പുരുഷന് കയറാൻ പറ്റുന്ന എല്ലായിടങ്ങളിലും സ്ത്രീകളും എത്തണമെന്നാണ് ആഗ്രഹം. ആംബുലൻസിൽ ഒളിച്ചാണ് ശബരിമലയിൽ എത്തിയതെന്ന ആരോപണം ബിന്ദു നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.