മാധ്യമപ്രവർത്തക ബിന്ദു ഭാസ്​കർ അന്തരിച്ചു

ചെന്നൈ: മുതിർന്ന മാധ്യമ പ്രവർത്തകയും ബി.ആർ.പി ഭാസ്​കറുടെ മകളുമായ ബിന്ദു ഭാസ്​കർ അന്തരിച്ചു. കാൻസർ രോഗം ബാധിച ്ച്​ ഒരു വർഷമായി ചികിൽസയിലായിരുന്നു. ശനിയാഴ്​ച രാവിലെയായിരുന്നു അന്ത്യം. ബി.ആർ.പി ഭാസ്​കർ തന്നെയാണ്​ മരണവിവരം ഫേസ്​ബുക്കിലുടെ അറിയിച്ചത്​.

ടൈംസ്​ ഓഫ്​ ഇന്ത്യയിലും, ഇക്കണോമിക്​സ്​ ടൈംസിലും ഫ്രണ്ട്​ ലൈനിലും ജോലി ചെയ്​തിട്ടുണ്ട്​. ഏഷ്യൻ സ്​കൂൾ ഓഫ്​ ജേണലിസത്തിൽ പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു.

ഡോ.കെ.എസ്​ ബാലാജിയാണ്​ ബിന്ദുവിൻെറ ഭർത്താവ്​. സവേരിബാലാജിയാണ്​ മകൾ​. സംസ്​കാരം ഇന്ന്​ വൈകീട്ട്​ ചെന്നൈ ബസന്ദ്​ നഗറിൽ നടക്കും.

Tags:    
News Summary - Bindu baskar death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.