ബിന്ദു അമ്മിണി ആശുപത്രിയിൽ
Posted On
date_range Updated On
date_range ബിന്ദു അമ്മിണിയെ ഓട്ടോയിടിച്ച സംഭവം: വധശ്രമത്തിനു കേസ്
കൊയിലാണ്ടി: ബിന്ദു അമ്മിണിയെ ഓട്ടോയിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ പൊയിൽക്കാവ് അങ്ങാടിയിലെ തുണിക്കടയിൽ നിന്ന് വീട്ടിലേക്കു നടന്നു പോകുമ്പോൾ എതിർ ദിശയിൽ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഓട്ടോ നിർത്താതെ പോയി.
ബൈക്ക് യാത്രികനാണ് ഇവരെ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ എത്തിച്ചത്. തലക്കും ചുണ്ടുകൾക്കും പരിക്കേറ്റിരുന്നു. താലൂക്ക് ആശുപത്രിയിലെ ചികിത്സക്കു ശേഷം തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്കാനിങ്ങിനു വിധേയമാക്കി. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തി. ആക്റ്റിവിസ്റ്റും കോഴിക്കോട് ലോ കോളജ് ഗസ്റ്റ് അധ്യാപികയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.