ഒപ്പിടാത്ത എട്ട് ബില്ലുകൾ: നിയമസാധുതയിൽ സംശയമെന്ന് ഗവർണർ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾക്ക് അനുമതി നൽകാത്ത വിഷയം ഓർമിപ്പിച്ച മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ മറുപടി. ബില്ലുകൾ നിയമാനുസൃതമാണെന്ന് ഉറപ്പില്ലാത്തതിനാലും സംശയമുള്ളതിനാലുമാണ് ഒപ്പിടാത്തതെന്നാണ് വിശദീകരണം.

സംസ്ഥാനത്തിന്‍റെയും നിയമസഭയുടെയും അധികാരപരിധി കടന്നുള്ള ബില്ലുകളിൽ ഒപ്പുവെക്കുന്നതിലെ പ്രയാസവും അദ്ദേഹം അറിയിച്ചു. എട്ട് ബില്ലുകൾക്ക് അംഗീകാരം ലഭിക്കാനുണ്ടെന്ന കാര്യം രണ്ടാഴ്ച മുമ്പാണ് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചത്.

അതേസമയം, കഴിഞ്ഞദിവസം സന്ദർശിച്ച ചീഫ് സെക്രട്ടറിയും ബില്ലുകളുടെ കാര്യം ഗവർണറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ചെന്നൈയിലേക്ക് പോയ ഗവർണർ ഫെബ്രുവരി 23നാണ് സംസ്ഥാനത്ത് എത്തുക.

Tags:    
News Summary - Bills not signed: Governor Arif Mohammed Khan doubts legality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.