കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ ജോജി ജോർജ്
Posted On
date_range Updated On
date_range പത്രവിതരണത്തിനിടെ ബൈക്ക് യാത്രികന് കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
മാനന്തവാടി: പത്രം വിതരണം ചെയ്യാൻ പോയ യുവാവിനെ കാട്ടുപന്നി ആക്രമിച്ചു. തൃശിലേരി കുളിരാനിയിൽ ജോജി ജോർജിനാണ് (23) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 6.15നാണ് സംഭവം. രാവിലെ പത്രം വിതരണം ചെയ്യാൻ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിലാണ് തൃശിലേരി കാറ്റാടി കവലക്ക് സമീപം കാട്ടുപന്നി ആക്രമിച്ചത്.
പന്നിയുടെ ആക്രമണത്തിൽ വാഹനത്തിൽനിന്ന് തെറിച്ചുവീണ് വലതുകാലിന് പരിക്കേറ്റ ജോർജിനെ നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വയനാട്ടിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ജോർജിനെ ആശുപത്രിയിൽ സന്ദർശിച്ച കിസാൻ കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.