1. അപകടത്തിൽ മരിച്ച കെ.എൻ. ശശി 2. അപകടത്തിൽ മുൻഭാഗം തകർന്ന കാർ

എം.സി റോഡിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; പന്തളം കുരമ്പാലയിലാണ് സംഭവം

പന്തളം: എം.സി റോഡിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പന്തളം കുരമ്പാല കൊച്ചുതുണ്ടിൽ കെ.എൻ. ശശി (61) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.45ഓടെ എം.സി റോഡിൽ കുരമ്പാല തോപ്പിൽ ജങ്ഷന് സമീപമായിരുന്നു അപകടം.

അടൂർ ഭാഗത്തു നിന്നും പന്തളത്തേക്ക് വരികയായിരുന്ന കാറിന്റെ അടിഭാഗത്തേക്ക് ശശി ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. കനത്ത മഴയും വെളിച്ച കുറവും അപകടത്തിന് ഇടയാക്കിയത്. വീട്ടിലേക്ക് പോകുകയായിരുന്നു ശശി. പന്തളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സുജാത, മക്കൾ: സന്ദീപ്, സരിത. മരുമകൻ: അജയ്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം കുരമ്പാലക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ചേരിക്കൽ സ്വദേശി മുഹമ്മദ് റിയാസ് മരിച്ചിരുന്നു.

Tags:    
News Summary - Biker dies after being hit by car on MC Road in Kurambala, Pandalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.