താ​ന്നി​ക്കും മു​ക്കം ബീ​ച്ചി​നു​മി​ട​യി​ൽ മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളുടെ മ​രണത്തിനിടയാക്കിയ

ബൈക്കപകടം നടന്ന സ്ഥലം ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പ​രി​ശോ​ധ​ിക്കുന്നു

പൊലിഞ്ഞത് കുടുംബങ്ങളുടെ അത്താണികൾ

പരവൂർ: നിർധന കുടുംബങ്ങളുടെ അത്താണികളായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികൾ ബൈക്കപകടത്തിൽ മരിച്ചതിന്റെ നടുക്കത്തിലാണ് പരവൂർ കോങ്ങാൽ നിവാസികൾ. ഉറ്റ സുഹൃത്തുക്കളും ഒരേ വള്ളത്തിലെ ജീവനക്കാരുമായിരുന്ന അവർ മൂവരും മരണത്തിലും ഒന്നിച്ചു. സ്വന്തം തീരത്ത് പണി ഇല്ലാതായതോടെയാണ് ഇവർ തങ്കശ്ശേരിയിൽനിന്ന് വള്ളത്തിൽ പണിക്കുപോകാൻ തുടങ്ങിയത്.

അവിടെനിന്ന് പണികഴിഞ്ഞ് വ്യാഴാഴ്ച അർധരാത്രി വീടുകളിലേക്കുള്ള മടക്കയാത്ര സുഹൃത്തുക്കളുടെ അവസാന യാത്രയായി. സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് മൂവരും ഈ ലോകത്തുനിന്ന് യാത്രയായത്. വെള്ളിയാഴ്ച പുലർച്ചെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ അപകട മരണവാർത്ത പുറത്തുവന്നത്.

പരവൂർ കോങ്ങാൽ പുളിക്കൽ എസ്.എൻ മൻസിലിൽ അമീൻ (37), കോങ്ങാൽ തുണ്ടിൽ വീട്ടിൽ മാഹീൻ (46), എൻ.എസ് മൻസിലിൽ സുധീർ (47) എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് തീരദേശ റോഡിൽ താന്നിക്കും മുക്കം ബീച്ചിനും ഇടയിൽ അപകടത്തിൽപെട്ട് മൂവരും മരിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. അപകടവിവരമറിഞ്ഞ് നാടിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേർ സ്ഥലത്തെത്തിയിരുന്നു.

മരിച്ചവരിൽ സുധീർ ദുബൈയിൽനിന്ന് മൂന്നുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ഗൾഫിലും മത്സ്യത്തൊഴിലാളിയായിരുന്ന ഇയാൾ നാട്ടിലെത്തിയശേഷം വള്ളത്തിൽ ജോലിക്ക് പോകുകയായിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കോങ്ങാലിലുള്ള വീട് മൂന്നു വർഷം മുമ്പ് പൊളിച്ചെങ്കിലും പുതിയത് നിർമിക്കാനാവാത്തതിനാൽ പൊഴിക്കര വാറുവിളയിൽ വാടകക്കായിരുന്നു താമസിച്ചിരുന്നത്.

വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ അമീന്റെ ബൈക്കിലാണ് ജോലിക്കായി തങ്കശ്ശേരിയിലേക്ക് പോയത്. അമീനും മാഹീനും സ്വന്തമായി കിടപ്പാടമില്ല. മൂന്നുപേർക്കും പറക്കമുറ്റാത്ത കുട്ടികളാണുള്ളത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം മൃതദേഹങ്ങൾ വെള്ളിയാഴ്ച ഉച്ചക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

മൃതദേഹങ്ങൾ വീടുകളിലെത്തിച്ചപ്പോൾ കൂട്ട കരച്ചിലുകൾ ഉയരുന്നുണ്ടായിരുന്നു. അന്ത്യാജ്ഞലി അർപ്പിക്കുന്നതിന് ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും ഉൾെപ്പടെ വൻ ജനാവലി എത്തിയിരുന്നു. സുധീറിന്റെ മൃതദേഹം ചില്ലക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിലും അമീന്റെയും മാഹീന്റെയും മൃതദേഹങ്ങൾ വടക്കുംഭാഗം ജുമാമസ്ജിദിലുമായി ഖബറടക്കി.

ദുരൂഹത ഒഴിയാതെ ആ മരണങ്ങൾ

ഇരവിപുരം: തീരദേശ റോഡിൽ ബൈക്കപകടത്തിൽപെട്ട് മൂന്നുപേർ മരിച്ച സംഭവത്തിലെ ദുരൂഹത വിട്ടുമാറുന്നില്ല. അപകടത്തിൽപെട്ടവർ സഞ്ചരിച്ച ബൈക്കിന്റെ മുൻവശത്തിന് ഒരു കേടുപാടുകളും സംഭവിച്ചിരുന്നില്ല. പിൻഭാഗത്ത് മാത്രമാണ് ചെറിയതോതിൽ നാശനഷ്ടമുണ്ടായിട്ടുള്ളത്. ഇതാണ് സംഭവത്തിൽ ദുരൂഹത ആരോപിച്ച്‌ നാട്ടുകാരും മരിച്ചവരുടെ ബന്ധുക്കളും രംഗത്തെത്താൻ ഇടയാക്കിയത്.

കടൽകയറ്റം ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി കരയിൽ തീരദേശ റോഡിനോട് ചേർന്നു നിരത്തിവെച്ചിരിക്കുന്ന ടെട്രാപോഡുകളിൽ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചാണ് അപകടമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ, മറ്റെതെങ്കിലും വണ്ടി ഇടിച്ചതാണോ എന്നറിയുന്നതിന് പുലർച്ചെ തീരദേശ റോഡ് വഴി കടന്നുപോയിട്ടുള്ള വാഹനങ്ങളുടെ ദൃശ്യങ്ങൾ തീരദേശ റോഡരികിലുള്ള നിരീക്ഷണ കാമറകളിൽനിന്ന് പൊലീസ് ശേഖരിച്ച് പരിശോധിക്കുന്നുണ്ട്.

സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സയന്റിഫിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സയന്റിഫിക് സംഘം സ്ഥലത്തു നിന്നും സാമ്പിളുകൾ ശേഖരിച്ചു. അപകടത്തിൽ മരിച്ച മൂന്നുപേരിൽ അമീന്റെ ബജാജ് പ്ലാറ്റിന ബൈക്കാണ് അപകടത്തിൽപെട്ടത്.

അപകടത്തിൽപെട്ടപ്പോൾ വണ്ടി ഓടിച്ചിരുന്നയാൾ ധരിച്ചിരുന്നതെന്ന് കരുതുന്ന ഹെൽമറ്റ് അപകടസ്ഥലത്ത് കിടപ്പുണ്ടായിരുന്നു. അപകടത്തിൽപെട്ടവരുടെ കൈയിലുണ്ടായിരുന്ന മത്സ്യവും ചിതറി കിടപ്പുണ്ടായിരുന്നു. രണ്ടുപേർ ഒരിടത്തും ഒരാൾ കുറച്ചുമാറിയുമാണ് കിടന്നിരുന്നത്. ടെട്രാപോഡിൽ ബൈക്ക് ഇടിച്ചതിന്റെ അടയാളങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരവിപുരം എസ്.എച്ച്.ഒയുടെ നേതൃത്വത്തി


Tags:    
News Summary - bikeaccidentdeath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.