?????? ??????? ?????????????????? ????????????? ??.?? ??.?? ??????

റോഡരികിൽ നിർത്തിയിട്ട ബൈക്ക്​ തീവെച്ചുനശിപ്പിച്ച നിലയിൽ

കോട്ടയം: കൊല്ലാട്​ മലമേൽക്കാവ്​​ ക്ഷേത്രത്തിനു​സമീപം റോഡരികിൽ നിർത്തിയിട്ട ബൈക്ക്​ തീ വെച്ചുനശിപ്പിച്ച നിലയിൽ. കൊല്ലാട്​ പ്രജീഷ്​ ഭവനിൽ പ്രജീഷി​​െൻറ പൾസർ ബൈക്കാണ്​ കത്തിച്ചത്​. ഞായറാഴ്​ച രാവിലെ ഓടിക്കുന്നതിനിടയിൽ കേബിൾ പൊട്ടി നിന്നുപോയ ​ൈബക്ക്​ മലമേൽക്കാവ്​ ക്ഷേത്രത്തി​​െൻറ ആർച്ചിന്​ സമീപംവെച്ച്​ പ്രജീഷ്​ വീട്ടിലേക്കുപോയി.


തിങ്കളാഴ്​ച പുലർച്ച ഇതുവഴി എത്തിയ നാട്ടുകാരാണ്​ ബൈക്ക്​ കത്തിയനിലയിൽ കണ്ടത്​. തുടർന്ന്​ ഈസ്​റ്റ്​ പൊലീസിനെ അറിയിക്കുകയായിരുന്നു. നിർത്തിയിട്ട സ്ഥലത്തുനിന്ന്​ മാറിയാണ്​ ബൈക്ക്​ കിടന്നത്​. പൊലീസ്​ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന്​ നാലുപേർ ബൈക്ക്​ ഓടിച്ചുപോകാൻ ശ്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്​.

ബൈക്ക്​ കടത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ കത്തിക്കുകയായിരുന്നുവെന്ന്​ നിഗമനം. കൊല്ലാട്​ പാറക്കൽ കടവ്​ സ്വദേശികളാണ്​ ഇവരെന്ന്​ വ്യക്തമായിട്ടുണ്ട്​. ഈസ്​റ്റ്​ പൊലീസ്​ കേസെടുത്തു. 

Tags:    
News Summary - bike fired road side cctv visual-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.