അപകടത്തിൽ കത്തിനശിച്ച ബൈക്ക്

വൈക്കത്ത് ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

കോട്ടയം: വൈക്കം മൂത്തേടത്തുകാവിൽ ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. ശിവപുരം സ്വദേശിയായ ശ്രീഹരി (25) യാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ശ്രീഹരിക്കൊപ്പം സഹോദരനും ബൈക്കിൽ സഞ്ചരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ തകരുകയും ബൈക്ക് പൂർണമായി കത്തിനശിക്കുകയും ചെയ്തു.

ഗുരുതമായി പൊള്ളലേറ്റ ശ്രീഹരിക്ക് സംഭവ സ്ഥലത്തുതന്നെ ജീവൻ നഷ്ടമായി. സഹോദരനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. അമിത വേഗത്തിലായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇതേ റോഡിലൂടെ പോകുകയായിരുന്ന മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. പിന്നാലെ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

Tags:    
News Summary - Bike caught fire after hits Electric Post at Vaikom; Young Man Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.