Posted On
date_range Updated On
date_range യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു
മാള: മാള - വെണ്ണൂർ റോഡിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. പളളിപ്പുറം കളപ്പുരയ്ക്കൽ ബാബുവിന്‍റെ മകൻ മാത്യൂസ് (25) ആണ് മരിച്ചത്.
കോട്ടമുറിക്കടുത്ത് രാത്രി ഒന്നോടെയായിരുന്നു അപകടം. ബൈക്കിന്‍റെ നിയന്ത്രണംതെറ്റി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വെണ്ണൂരിൽ സുഹൃത്തിന്‍റെ വിവാഹ വീട്ടിൽനിന്നും വരികയായിരുന്നു യുവാവ്. മാള പൊലീസ് ഇൻക്വസ്റ്റ് നടത്തി.
മാതാവ്: ജീന. സഹോദരൻ: ഫ്രാൻസിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.