Posted On
date_range Updated On
date_range വാഹനാപകടത്തിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു
മൂവാറ്റുപുഴ: പേഴയ്ക്കാപിള്ളി സബ് സ്റ്റേഷനു മുന്നിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പേഴയ്ക്കാപിള്ളി പുന്നോപ്പടി വെള്ളിരിപ്പിൽ ഇസ്മയിലിന്റ മകൻ മനാഫ് (28) ആണ് തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ ആസ്റ്റർ മെഡിസിറ്റിയിൽ വച്ച് മരിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ജുമ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മനാഫ് സഞ്ചരിച്ചിരുന്ന ബൈക്കിൽ മിനിലോറി ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മാതാവ്. നബീസ. ഭാര്യ: മുഹ്സിന. ഖബറടക്കം ചൊവ്വാഴ്ച 12ന് പുന്നോപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.