Posted On
date_range Updated On
date_range കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ന്യൂ മാഹി: മാഹിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പുന്നോൽ പെട്ടിപ്പാലത്തിന് സമീപമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ തൃശൂർ ചാവക്കാട് മുത്തേടത്ത് ഹൗസിൽ രഞ്ജിത്തിന്റെ മകൻ കൃഷ്ണനുണ്ണി (24) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 നാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തലശ്ശേരി ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ച കോഴിക്കോട് അത്തോളി സ്വദേശി അരുൺ പോലീസ് കസ്റ്റഡിയിലാണ് ഉള്ളത്. നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും ഇടിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.