അനധികൃത സ്വത്ത്: ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫന് സസ്പെൻഷൻ

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് തൃശൂർ റൂറൽ ക്രൈം ഡിറ്റാച്ച്മെൻറ് ഡി.വൈ.എസ്.പി ബിജു കെ. സ്റ്റീഫനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്തു. വിജിലൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

നേരത്തേ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ജൂലൈയിൽ കോട്ടയത്തെ ഓഫിസിലും വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഭൂമികള്‍ വാങ്ങിയതിന്‍െറ രേഖകളും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് വിവരങ്ങളും അന്ന് വിജിലന്‍സ് ശേഖരിച്ചിരുന്നു. കോട്ടയത്തെ ഡിവൈ.എസ്.പി ഓഫിസ്, അദ്ദേഹം താമസിച്ചിരുന്ന പൊലീസ് ക്ലബിലെ മുറി, എറണാകുളം മുളന്തുരുത്തി കൈപ്പട്ടൂരിലുള്ള പുതിയ വീട്, അവിടെയുള്ള തറവാട്ടുവീട് എന്നിവിടങ്ങളിലായിരുന്നു പരിശോധന.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായുള്ള വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്ലാണ് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. ഇദ്ദേഹം സി.ഐയായിരുന്ന 2005 മുതലുള്ള കാലത്തെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു കേസ് എടുത്തത്.  ബിജു കെ. സ്റ്റീഫന്‍ നേരത്തേ പാലായിലും ക്രൈംബ്രാഞ്ചിലും ഡിവൈ.എസ്.പിയായിരുന്നു. കോട്ടയം ഡിവൈ.എസ്.പി ചുമതലയില്‍നിന്ന് നീക്കിയിരുന്നു.
 

Tags:    
News Summary - biju k stephen dysp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.