ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് വൈദ്യുതി ലൈനിലേക്ക് വീണ് ഷോക്കേറ്റ് ബിഹാര്‍ സ്വദേശി മരിച്ചു. ബീഹാര്‍ ചപ്ര നയാഗാവ് സ്വദേശി രാജു മോഹതൊ (42) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് എട്ട് മണിയോടെയാണ് അപകടം.
ചങ്ങരംകുളം ടൗണില്‍ നരണിപ്പുഴ റോഡില്‍ സ്വകാര്യ ലോഡ്ജിന് മുകളിലായിരുന്നു രാജു താമസിച്ചിരുന്നത്. കെട്ടിടത്തിന് മുകളില്‍ നിന്ന് മൊബൈലില്‍ സംസാരിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ വീഴുകയായിരുന്നു. വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വീണ രാജുവിന്‍റെ ശരീരം മുഴുവന്‍ പൊള്ളലേറ്റ നിലയിലായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഏതാനും വര്‍ഷമായി ചങ്ങരംകുളം മേഖലയില്‍ കരിങ്കല്ല് തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു രാജു. 19 വയസുള്ള മകനും രാജുവിനൊപ്പം ചങ്ങരംകുളത്ത് താമസിക്കുന്നുണ്ട്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച നാട്ടിലേക്ക് അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.