പെരിന്തൽമണ്ണ: ആറ് വർഷത്തോളം നിരന്തരമായ കഠിനാദ്ധ്വനത്തിലൂടെ േലാകത്തിെല തന്നെ ഏറ്റവും വലുതെന്ന് കരുതുന്ന വിശുദ്ധ ഖുർആനിെൻറ കയ്യെഴുത്ത് പ്രതി പെരിന്തൽമണ്ണയിൽ തയാറായി. 94 സെന്‍റിമീറ്റർ നീളവും 61 സെന്‍റിമീറ്റർ വീതിയും ആറ് സെന്‍റിമീറ്റർ കട്ടിയുമുള്ള കയ്യെഴുത്ത് പ്രതിക്ക് 35 കിലോ ഭാരമുണ്ട്. പെരിന്തൽമണ്ണ മാനത്ത് മംഗലം ചാത്തോലിപ്പറമ്പിൽ മമ്മദി (66) െൻറ ത്യാഗനിർഭരമായ മനസാന്നിധ്യമാണ് വിശുദ്ധ ഗ്രന്ഥത്തിെൻറ കയ്യെഴുത്ത് പ്രതിക്ക് പിന്നിൽ.
2013 ജനുവരി എട്ടിന് തുടക്കം കുറിച്ച് ഖുർആൻ പകർത്തൽ സെപ്റ്റംബർ 21ന് രാവിലെയാണ് പൂർത്തീകരിച്ചത്. ലോകത്തുടനീളം പ്രചാരത്തിലുള്ളതും സൗദി മതകാര്യവകുപ്പ് പ്രസിദ്ധീകരിക്കുന്നതുമായ ‘ഉസ്മാനി മുസ്ഹഫി’െൻറ തനിരൂപത്തിലാണ് കയ്യെഴുത്ത് പ്രതി ഒരുക്കിയത്. ഉസ്മാനി മുസ്ഹഫുകൾക്ക് 21 സെന്‍റിമീറ്റർ നീളവും 14 സെന്‍റിമീറ്റർ വീതിയുമാണുള്ളത്. സൗദി അറേബ്യ അടക്കമുള്ള അറബ് നാടുകളിൽ ഇത്ര വലിപ്പമുള്ള ഖുർആൻ കയ്യെഴുത്തി പ്രതി ഇല്ലെന്ന് രചയിതാവ് പറയുന്നു. മക്കയിലെ ഹറം അധികൃതർക്ക് ഇത് സമർപ്പിക്കുന്നതിനുള്ള ആഗ്രഹത്തിലാണ് ഇദ്ദേഹം.
ബി.എസ്.എൻ.എല്ലിൽ നിന്നും ജെ.ടി.ഒ. ആയി വിരമിച്ച മമ്മദ് കഴിഞ്ഞ ആറ് വർഷമായി ദിവസവും നാലു മണിക്കൂറിലേറെ സമയമാണ് ഇതിനായി നീക്കിവെച്ചത്. ഉസ്മാനി മുസ്ഹഫിലെ അതേ അക്ഷര ശൈലിയാണ് ഇതിലും സ്വീകരിച്ചത്. സൂക്തങ്ങളുടെ പേരുകൾ, നമ്പറുകൾ, പാരായണ ചിഹ്നങ്ങൾ തുടങ്ങി സൗദി മുസ്ഹഫിലെ സുക്ഷ്മത ആകെയുള്ള 604 പേജുകളിലും അതേപടി പാലിച്ചിട്ടുണ്ട്. 15 വരികളാണ് ഒരോ പേജിലും.
അധ്യായനത്തിെൻറ പേര്, ‘ബിസ്മി’ എന്നിവയടക്കമാണ് 15 വരികൾ. ‘ആയത്തുകൾ’ കൊണ്ട് പേജ് ആരംഭിക്കുകയും ആയത്തിെൻറ അവസാനത്തോടെ പേജ് അവസാനിക്കുകയും ചെയ്യും. ഒരുവരി എഴുതാൻ 25 മിനിറ്റാണ് ശരശരി സമയം. കട്ടിയുള്ള ചാർട്ട് പേപ്പർ പ്രസുകളിൽ നിന്ന് പ്രത്യേകം വരുത്തിക്കുകയായിരുന്നു. സൗദിയിലുള്ള മക്കളെത്തിച്ച് നൽകുന്ന ‘േറാക്കോ 20’ കാലിഗ്രാഫ് പേനയാണ് എഴുതാൻ ഉപയോഗിച്ചത്. ഏഴാം ക്ലാസ് വരെ മാത്രം മദ്റസ വിദ്യാഭ്യാസമുള്ള മമ്മദ്, ഖുർആനുമായി ബന്ധപ്പെട്ട് ഇൻറർനെറ്റിൽ ലഭ്യമായ മുഴുവൻ വിവരങ്ങളും മക്കൾ മുഖേന ശേഖരിച്ച് പഠിച്ചാണ് എഴുത്തിെൻറ ശൈലി സ്വീകരിച്ചത്. ഇതിെൻറ 11, 12 ഭാഗങ്ങൾ സൗദിയിൽ ജോലി ചെയ്യുന്ന മക്കൾക്കൊപ്പം താമസിച്ചാണ് പൂർത്തീകരിച്ചത്. ഇൗ ഭാഗങ്ങൾ സൗദിയിലെ ചില പണ്ഡിതന്മാരെ കാണിച്ചപ്പോൾ അഭിനന്ദിക്കുകയും ചെയ്തു.
ഗ്രന്ഥം ബൈൻഡ് ചെയ്യാൻ ഇൻഡസ്ട്രിയൽ, ആശാരി പണിക്കാരടക്കമുള്ളവരുടെ സേവനവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സർവീസിൽ നിന്ന് വിരമിച്ച് പെരിന്തൽമണ്ണ സലഫി മസ്ജിദിനോട് അനുബന്ധിച്ച ഖുർആൻ ലേണിങ് സ്കൂളിലെ പഠിതാവായ ശേഷമാണ് ഖുർആൻ പകർത്തലിലേക്ക് തിരിഞ്ഞത്. എഴുത്തിന് മാത്രമായി വീട്ടിൽ ഒരു മുറിയും അതിനനുസൃതമായ സംവിധാനങ്ങളും ഒരുക്കുകയായിരുന്നു.
ഭാര്യ ഫാതിമത്ത് സുഹ്റയും മക്കളായ സമീർ, ബഷീർ, സലീന എന്നിവരടക്കമുള്ളവർ നൽകിയ അകമഴിഞ്ഞ സഹായമാണ് ഖുർആൻ കയ്യെഴുത്ത് ഭംഗിയായി പൂർത്തീകരിക്കാൻ സഹായിച്ചതെന്ന് മമ്മദ് പറയുന്നു. എഴുത്തിന് ശേഷം പല തവണ പരിശോധിച്ച് പേരായ്മകൾ തീർത്ത ശേഷമാണ് ഗ്രന്ഥരൂപത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.