ഭാരതീയ വിചാര കേന്ദ്രം പ്രസിഡന്‍റ് കേന്ദ്ര സര്‍വകലാശാല എക്സിക്യൂട്ടിവില്‍

കാസര്‍കോട്: സംഘ്പരിവാര്‍ ബന്ധമുള്ള  ഭാരതീയ വിചാര കേന്ദ്രം പ്രസിഡന്‍റ് ഡോ.എം. മോഹന്‍ദാസിനെ കേരള കേന്ദ്ര സര്‍വകലാശാല എക്സിക്യൂട്ടിവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു.
സര്‍വകലാശാല ഇറക്കിയ ഒൗദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അദ്ദേഹത്തിന്‍െറ യോഗ്യതയില്‍ ഒന്നായി ഭാരതീയ വിചാര കേന്ദ്രം അധ്യക്ഷന്‍  എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.  നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റ് ആറുപേരുടെയും യോഗ്യതകളായി പറഞ്ഞിരിക്കുന്നത് അവരുടെ ഒൗദ്യോഗിക പദവികളാണ്. നോമിനേറ്റ് ചെയ്യപ്പെട്ട അംഗത്തിന്‍െറ  പ്രകടമായ സംഘ്പരിവാര്‍   ബന്ധം കേന്ദ്ര സര്‍വകലാശാല ഒൗദ്യോഗികമായി പ്രസിദ്ധപ്പെടുത്തുന്നത ്ആദ്യമായാണ്.
ഇതു സംബന്ധിച്ച് സര്‍വകലാശാല മീഡിയ വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ മോഹന്‍ദാസിന്‍െറ പ്രൊഫൈലില്‍ അങ്ങനെ തന്നെയാണ് ഉള്ളതെന്ന് മറുപടി ലഭിച്ചു.
  ഡോ. എം. മോഹന്‍ദാസ്, ഡോ. സി.ഐ. ഐസക്, ഡോ. വിക്രമന്‍നായര്‍ എന്നിവര്‍ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത അംഗങ്ങളാണ്.  മോഹന്‍ദാസ് സാമ്പത്തിക വിദഗ്ധനും കാര്‍ഷിക സര്‍വകലാശാലയുടെ മുന്‍ ഡീനുമാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
അറിയപ്പെടുന്ന ചരിത്രകാരനും കോട്ടയം സി.എം.എസ് കോളജിലെ ചരിത്ര വിഭാഗം മുന്‍ മേധാവിയുമായ  ഡോ.സി.ഐ. ഐസക്ക് നിലവില്‍  ഡല്‍ഹിയിലെ ചരിത്ര ഗവേഷണ കൗണ്‍സില്‍  അംഗമാണ്. ഡോ.കെ. വിക്രമന്‍ നായര്‍ മഹാത്മ ഗാന്ധി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിന്‍െറ മുന്‍ ഡയറക്ടറും നിലവില്‍ തിരുവനന്തപുരം മാര്‍ ഗ്രിഗോറിയസ് ലോ കോളജിന്‍െറ പ്രിന്‍സിപ്പലുമാണ്.

Tags:    
News Summary - Bharatiya Vichara Kendra director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.