അശ്ലീല യൂട്യൂബറെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഇന്ന് ഹൈകോടതിയെ സമീപിക്കും

തിരുവനന്തപുരം: അശ്ലീല യൂട്യൂബർ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഇന്ന് ഹൈകോടതിയെ സമീപിക്കുമെന്ന് സൂചന. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഇവര്‍ ഹൈകോടതിയെ സമീപിക്കുന്നത്. വിജയ് പി. നായരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പൊലീസിലേല്‍പ്പിച്ചിട്ടുണ്ട്. അതിനാൽ മോഷണക്കുറ്റം നിലനില്‍ക്കില്ല എന്നാണ് ഇവർ പ്രധാനമായും വാദിക്കുക. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ നിലവില്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്

അതേസമയം, ഇവർക്ക് ജാമ്യം നൽകാനാവില്ല എന്ന നിലപാട് തന്നെയാണ് ഹൈകോടതിയിലും പൊലീസ് സ്വീകരിക്കുക. കേസില്‍ സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ഇവരെ അറസ്റ്റ് ചെയ്യാൻ പല കോണുകളിൽ നിന്നും സമ്മർദ്ദം ഉണ്ടായെങ്കിലും പൊലീസ് തല്‍ക്കാലം ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ്.

അതിനിടെ സൈനികരെ അപമാനിച്ചെന്ന പരാതിയിലും പൊലീസ് വിജയ് പി നായരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.