കോഴിക്കോട്: ബേപ്പൂരിലെ ബോട്ട് തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മത്സ്യബന്ധന തുറമുഖം അടച്ചിട്ടു. രോഗവ്യാപന സാധ്യത മുന്നിൽ കണ്ടാണ് തുറമുഖം അടച്ചിടാൻ കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗം നിർദേശം നൽകിയത്. തൊഴിലാളിയുമായി സമ്പർക്കം പുലർത്തിയ 30 പേരെ നിരീക്ഷണത്തിലാക്കി.
അതീവ ജാഗ്രതയിലാണ് കോഴിക്കോട് ജില്ല. കോഴിക്കോട് ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഹൗസ് സർജനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
ചാലപ്പുറത്ത് ഒരു കുടുംബത്തിലെ എട്ടു പേരടക്കം 10 പേർക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആന്റിജൻ പരിശോധനയിലാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.