Posted On
date_range Updated On
date_range വില കൂടിയ മദ്യത്തിന് വെബ്സൈറ്റിൽ കുറഞ്ഞവില; ബെവ്കോ ഓൺലൈൻ മദ്യവിൽപന നിർത്തി
കോട്ടയം: ബുക്കിങ് വെബ്സൈറ്റിൽ ഗുരുതരമായ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ഓൺലൈൻ വഴിയുള്ള മദ്യവിൽപന ബെവ്കൊ നിർത്തി. booking.ksbc.co.in എന്ന സൈറ്റ് വഴി മുൻകൂർ പണം അടച്ച് ബെവ്കൊ ഔട്ട്ലെറ്റിലെത്തി മദ്യം വാങ്ങാൻ സാധിക്കുമായിരുന്ന സംവിധാനമാണ് അവസാനിപ്പിച്ചത്.
വില കൂടിയ മദ്യം വെബ്സൈറ്റ് വഴി കുറഞ്ഞ വിലക്ക് വാങ്ങാൻ കഴിയുമെന്ന പിഴവ് ഉപഭോക്താക്കൾ തന്നെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതു മൂലം വലിയ സാമ്പത്തിക നഷ്ടവും ബെവ്കൊക്ക് ഉണ്ടായതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.