കണ്ണൂർ: ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ ബിനാമി കമ്പനിയുണ്ടാക്കി കോടികളുടെ കരാറുകൾ സ്വന്തമാക്കിയെന്ന് ആരോപണം. കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിൽ ദിവ്യയുടെ ബിനാമി കമ്പനി എം.ഡിയുടെയും ദിവ്യയുടെ ഭർത്താവ് വി.പി. അജിത്തിന്റെയും പേരിൽ നാലേക്കറോളം ഭൂമിയും വാങ്ങിയതായി ആരോപിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് രംഗത്തുവന്നത്.
പി.പി. ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റായതിനുശേഷം 2021 ആഗസ്റ്റ് ഒന്നിനാണ് ‘കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുണ്ടാക്കിയത്. നാട്ടുകാരനും അടുത്ത സുഹൃത്തുമായ മുഹമ്മദ് ആസിഫാണ് കമ്പനിയുടെ എം.ഡി. മൂന്ന് വർഷത്തിനിടെ 12 കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് ഈ കമ്പനിക്ക് നൽകിയത്. പ്രീ ഫാബ്രിക്കേറ്റ് ടോയ്‍ലറ്റ് നിർമാണങ്ങൾക്ക് മാത്രമായി 11 കോടിയോളം രൂപയാണ് നൽകിയത്.
പടിയൂർ എ.ബി.സി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിർമാണ കരാറും ഈ കമ്പനിക്ക് നൽകി. ദിവ്യയുടെ സുഹൃത്തും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ഷാജിറിനും ബിനാമി ഇടപാടിൽ പങ്കുണ്ടെന്ന് ഷമ്മാസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.