ബംഗളൂരു: പബ്ജി കളിക്കുന്നത് വിലക്കിയ പിതാവിനെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. വടക്കൻ കർണാടകയിലെ ബെളഗാവി കക്കാട്ടിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. തിങ്കളാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. സിദ്ധേശ്വ ർ നഗറിൽ താമസിക്കുന്ന റിട്ട. ഹെഡ്കോൺസ്റ്റബ്ൾ ശങ്കർ ദേവപ്പ കുമ്പാറാണ് (60) കൊല്ലപ്പെട്ടത്.
ഇയാളുടെ മകൻ രഘുവീർ കുമ്പാറിനെ (25) കക്കാട്ടി പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് പുലർച്ചവരെ പബ്ജി ഗെയിം കളിക്കുന്നത് പതിവായതിനെ തുടർന്ന് പിതാവ് ഞായറാഴ്ച രാത്രി മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവിെൻറ അക്രമം.
പിതാവിനെ മർദിച്ചവശനാക്കിയ രഘുവീർ മറ്റു കുടുംബാംഗങ്ങളെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു. തുടർന്ന് കത്തിയുപയോഗിച്ച് പിതാവിനെ വെട്ടിനുറുക്കുകയായിരുന്നു. മൂന്നു മാസം മുമ്പാണ് ശങ്കർ സർവിസിൽനിന്ന് വിരമിച്ചത്. കക്കാട്ടി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.