Posted On
date_range Updated On
date_range ബീറ്റ് ഫോറസ്റ്റ് ഒാഫിസർ റാങ്ക് ലിസ്റ്റിന് 10 ദിനംകൂടി; നിയമനം ലഭിച്ചത് 725 പേർക്ക്
തിരുവനന്തപുരം: വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഒാഫിസർ റാങ്ക്ലിസ്റ്റിെൻറ കാലാവധി തീരാൻ 10 ദിവസം മാത്രം ശേഷിക്കെ നിയമനം ലഭിച്ചത് 725 പേർക്ക് മാത്രം. വിവിധ ജില്ലകളിലായി നിലവിലുള്ള 6471പേരുടെ മെയിൻ ലിസ്റ്റിൽനിന്നാണ് ഇത്രയും കുറച്ചുപേർക്ക് നിയമനം ലഭിച്ചത്. റാങ്ക് ലിസ്റ്റിെൻറ കാലാവധി ഒരുവർഷമാക്കി കുറച്ചതാണ് തിരിച്ചടിയായത്. പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ തുടങ്ങി യൂനിേഫാം നിർബന്ധമുള്ള തസ്തികകൾക്ക് വർഷം തോറും വിജ്ഞാപനമിറക്കാൻ 2014ൽ സർക്കാർ തീരുമാനിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
നിലവിലെ റാങ്ക് ലിസ്റ്റിൽനിന്ന് കാര്യമായ നിയമനം നടക്കാതിരിക്കെ, പുതിയ നിയമനത്തിന് വീണ്ടും വിജ്ഞാപനമിറക്കിയിരിക്കുകയാണ് പി.എസ്.സി. 2017 ജനുവരി 31നാണ് ബീറ്റ് ഫോറസ്റ്റ് ഒാഫിസർ റാങ്ക് ലിസ്റ്റ് നിലവിൽവന്നത്. ഇൗമാസം 30ന് റാങ്ക് ലിസ്റ്റിെൻറ കാലാവധി തീരും. വിവിധ ജില്ലകളിലായി ഒേട്ടറെ പേർ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇൗ ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാൻ വനംവകുപ്പ് അധികൃതർ വിസ്സമ്മതിക്കുന്നു.
പുതുതലമുറക്ക് അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് യൂനിഫോംഡ് തസ്തികക്ക് വാർഷിക വിജ്ഞാപന രീതി നടപ്പാക്കിയത്. നേരത്തേ മൂന്നുവർഷമാണ് ഇത്തരം തസ്തികകളുടെ റാങ്ക് ലിസ്റ്റ് കാലാവധി. ബീറ്റ് ഫോറസ്റ്റ് ഒാഫിസർ തസ്തികയിൽ തൊട്ടുമുമ്പത്തെ റാങ്ക്ലിസ്റ്റിൽനിന്ന് 3267 പേർക്ക് നിയമനം ലഭിച്ചിടത്താണ് ഇത്തവണ 725 പേർക്ക് മാത്രമായി നിയമനം ഒതുങ്ങിയത്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ നിയമനം നടന്നത്- 121. വയനാട്-114, പാലക്കാട്-90 എന്നിങ്ങനെയാണ് നിയമന കണക്ക്. കാസർകോട്-ആറ്, കോട്ടയം-എട്ട് എന്നിങ്ങനെയാണ് നിയമനം കുറഞ്ഞ ജില്ലകൾ. വാർഷിക വിജ്ഞാപന രീതി വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുെന്നന്നാണ് പി.എസ്.സിയുടെ നിലപാട്. യൂനിഫോംഡ് തസ്തികക്ക് എഴുത്തുപരീക്ഷ, പ്രായോഗിക പരീക്ഷ, ഇൻറർവ്യൂ തുടങ്ങിയവ നിർബന്ധമാണ്. ഒ.എം.ആർ പരീക്ഷ മാത്രം കഴിഞ്ഞ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഒരാൾക്കായി 100 രൂപയാണ് പി.എസ്.സിക്ക് വരുന്ന ചെലവ്.
എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും കൂടി വരുന്നതോടെ ഉദ്യോഗാർഥി ഒരാൾക്ക് 407 രൂപയും ചെലവാകുന്നു. അതിനാൽ വാർഷിക വിജ്ഞാപന രീതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ ഇൗമാസം 22,23,24 തീയതികളിൽ സെക്രേട്ടറിയറ്റ് പടിക്കൽ ധർണ നടത്തും. തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികളായ എസ്. ബിലാൽ, ആർ. രഞ്ജിത്ത്, എസ്.എൽ. അശ്വതി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.