Posted On
date_range Updated On
date_range എന്‍.ഡി.എയില്‍ 40 ശതമാനം സീറ്റില്‍ മത്സരിക്കും -തുഷാര്‍ വെള്ളാപ്പള്ളി
ചേര്‍ത്തല: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയില്‍ 40 ശതമാനം സീറ്റില്‍ അവകാശവാദമുയര്‍ത്തി ബി.ഡി.ജെ.എസ്. ചേര്‍ത്തലയില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നിയമസഭ െതരഞ്ഞെടുപ്പില്‍ 35 ശതമാനം സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് 40 ശതമാനം സീറ്റ് അര്‍ഹതപ്പെട്ടതാണെന്ന് സംസ്ഥാന പ്രസിഡൻറ് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
28ലെ എന്‍.ഡി.എ യോഗത്തില്‍ വിഷയം അവതരിപ്പിക്കും. ജൂലൈ 30നുമുമ്പ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കും.
സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകും. ഇതിന് കേന്ദ്രമന്ത്രി അമിത്ഷാ അടക്കമുള്ളവർക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.