ഭാരതീയ ജനസേന നേതാക്കൾ എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനം

ബി.ഡി.ജെ.എസ് പിളർന്നു; പുതിയ പാർട്ടി ഭാരതീയ ജനസേന

തിരുവനന്തപുരം: ബി.ഡി.ജെ.എസ് വിട്ട ഒരു വിഭാഗം നേതാക്കൾ പുതിയ പാർട്ടി രൂപീകരിച്ചു. ഭാരതീയ ജനസേന എന്നാണ് പുതിയ പാർട്ടിയുടെ പേര്. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പാർട്ടിക്ക് രൂപം നൽകിയത്.

യു.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് നേതാക്കൾ ഭാരതീയ ജനസേന അറിയിച്ചു.

2015 ഡിസംബർ അഞ്ചിന് എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിന്‍റെ പിന്തുണയോടെ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് ഭാരത് ധർമ്മ ജനസേന (ബി.ഡി.ജെ.എസ്.). എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പുതിയ പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. തുഷാർ വെള്ളാപ്പള്ളിയാണ് അധ്യക്ഷൻ.

എൻ.ഡി.എയിൽ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയുമായി അഭിപ്രായ ഭിന്നതയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.