ബായാറിൽ സുരങ്കം തകർന്ന് മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ വീടുകൾ
മഞ്ചേശ്വരം: കുന്നിൻചെരുവിലെ സുരങ്കം പൊട്ടി വെള്ളം കുത്തിയൊഴുകുകയും മണ്ണിടിയുകയും ചെയ്തതിനെ തുടർന്ന് പൈവളിഗെ ബായാറിൽ 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കുടിവെള്ളം ശേഖരിക്കാൻ കിണറിനുപകരം കാസർകോെട്ട ചില ഭാഗങ്ങളിൽ പരമ്പരാഗതമായി ആശ്രയിക്കുന്ന രീതിയാണ് കുന്നുകൾ തുരന്നുള്ള സുരങ്കങ്ങൾ.
ശനിയാഴ്ച പുലർച്ചെ ബായാർ മുള്ളമാറിൽ വൻ ശബ്ദത്തിൽ കുന്നിൻമുകളിൽ നിന്നും മഴവെള്ളം കുത്തിയൊഴുകുകയും മണ്ണിടിയുകയുമായിരുന്നു. ശബ്ദംകേട്ട് പുറത്തിറങ്ങിയ നാട്ടുകാർ സമീപത്തെ വീടുകളിൽ നിന്നും ആളുകളെ ദ്രുതഗതിയിൽ മാറ്റി. പ്രദേശത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്.
ബായാറിൽ സുരങ്കം തകർന്ന് മണ്ണിടിഞ്ഞ പ്രദേശം മഞ്ചേശ്വരം തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു
കുന്നിൻ ചെരുവിലുള്ള സുരങ്കം പൊട്ടിയതാണെന്നും ഉരുൾപൊട്ടൽ ഭീഷണിയില്ലെന്നും റവന്യു അധികൃതർ പറഞ്ഞു. കൂടുതൽ അപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രദേശവാസികളായ സിറാജ് അബ്ദുല്ല, നസീർ കോരിക്കാർ, സുലൈമാൻ, അബ്ദുല്ല സുന്നട, ഇഖ്ബാൽ, റഹീം, സിദ്ദീഖ്, ബീഫാത്തിമ, ഹനീഫ്, ശശികല, സമീർ, രമേശ് പൂജാരി, നാരായണ പൂജാരി, സോമപ്പ പൂജാരി എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. മണ്ണിടിഞ്ഞ് ബായാർ ജാറം സ്വദേശി ഗഫൂറിെൻറ വീടിെൻറ പിറക് വശം ഭാഗികമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.