തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടർന്ന് 10 പേർ മരിച്ചതോടെ ജീവന് ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിേലക്ക് വവ്വാലുകളും. ചോദ്യവും ഉത്തരവും ഇല്ലാതെ ആർക്കും കൊല്ലാവുന്ന ഭീകരനായി സമൂഹമാധ്യമങ്ങൾ വവ്വാലുകളെ ചിത്രീകരിച്ചുതുടങ്ങി. എന്നാൽ, ജൈവവ്യവസ്ഥയുമായി ബന്ധപ്പെട്ട് വവ്വാലുകളുടെ ജീവിതചക്രം മുന്നിൽവെച്ച് മറിച്ചൊരു ചിത്രമാണ് ഗവേഷകേലാകം നൽകുന്നത്.
വവ്വാലുകൾ രണ്ട് വിഭാഗമാണ് -ഫലവർഗങ്ങൾ മാത്രം കഴിക്കുന്ന പഴംതീനികൾ അഥവാ ഇന്ത്യൻ ഫ്ലൈയിങ് ഫോക്സ് (ഗ്രേറ്റ് ഇന്ത്യൻ ഫ്രൂട്ട് ബാറ്റ്), ഷഡ്പദഭോജികൾ. നിപ വൈറസിെൻറ വാഹകരായി തിരിച്ചറിഞ്ഞിരിക്കുന്നത് പഴംതീനി വവ്വാലുകളെയാണ്. വവ്വാലുകളുടെ ശരീരത്തിൽനിന്ന് 60 ൽപരം വൈറസുകളെ ഗവേഷകർ വേർതിരിച്ചെടുത്തിട്ടുണ്ടെങ്കിലും ചില പ്രത്യേക സമയത്താണ് അവ മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ഹാനികരമാകുന്നത്. എന്നാൽ, ഇതിന് പരിഹാരം വവ്വാലുകളുടെ ഉന്മൂലനമല്ല. വവ്വാലുകളിൽനിന്ന് വൈറസ് മനുഷ്യരിലേക്ക് നേരിട്ട് പകരില്ലെന്നിരിക്കെ ആരോഗ്യവകുപ്പ് നിർദേശിച്ച മുൻകരുതൽ സ്വീകരിക്കുകയാണ് ഉത്തമം. വവ്വാലിെൻറ കാഷ്ഠം, ഉമിനീര് എന്നിവയുമായി നേരിട്ട് ബന്ധപ്പെടാതിരിക്കുകയും അവ ഭക്ഷിക്കുന്ന ഫലങ്ങളുടെ ഭാഗങ്ങൾ ഉപേക്ഷിക്കുന്നതുമാണ് നല്ലത്. വടക്കൻകേരളത്തിൽ പനകളിൽ കള്ളെടുക്കാൻ വെക്കുന്ന കുടത്തിെൻറ വായ്മൂടിയും വവ്വാലുമായുള്ള സമ്പർക്കം ഒഴിവാക്കാമെന്ന് വന്യജീവി പഠന കേന്ദ്രത്തിലെ പ്രഫസറും കേരളത്തിൽ വവ്വാലുകളെക്കുറിച്ച ഗവേഷകനുമായ പി.ഒ. നമീർ ‘മാധ്യമ’േത്താട് പറഞ്ഞു.
അതേസമയം, വവ്വാലുകളുടെ വാസസ്ഥലത്തുനിന്ന് അവയെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നത് വിപരീതഫലമുണ്ടാക്കും. ഇത്തരം പ്രകോപനങ്ങൾ ഉണ്ടാക്കുന്ന സമ്മർദം ബാക്ടീരിയകളും വൈറസുകളും വൻതോതിൽ പുറത്തുവരാൻ വഴിയൊരുക്കിയേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.