ബാ​ർ കോ​ഴ​ക്കേ​സ്: സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യമില്ലെന്ന് ഹൈകോടതി

കൊ​ച്ചി: മുൻ മന്ത്രി കെ.​എം. മാ​ണി​ക്കെ​തി​രാ​യ ബാ​ർ കോ​ഴ​ക്കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യമില്ലെന്ന് ഹൈകോടതി. നിലവിൽ വിജലൻസ് പ്രത്യേക സംഘത്തിന്‍റെ അന്വേഷണ പുരോഗമിക്കുകയാണ്. ഈ അന്വേഷണം തുടരാവുന്നതാണെന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യക്തമാക്കി. അതേസമയം, ഹരജിക്കാരന് കോടതിയെ സമീപിക്കാൻ അവകാശമില്ലെന്ന സിം​ഗി​ൾ ബെ​ഞ്ച് പരാമർശം ഡി​വി​ഷ​ൻ ബെ​ഞ്ച് നീക്കിയിട്ടുണ്ട്. 

സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് ബി.​ജെ.​പി സം​സ്ഥാ​ന സ​മി​തി അം​ഗം നോ​ബി​ൾ മാ​ത്യു​ സമർപ്പിച്ച ഹരജി സിം​ഗി​ൾ ബെ​ഞ്ച് നേരത്തെ ത​ള്ളി​യ​ിരുന്നു. കൂടാതെ പരാതിക്കാരനെ കോടതി വിമർശിക്കുകയും ചെയ്തു. തുടർന്ന് സിം​ഗി​ൾ ബെ​ഞ്ചിനെതിരെ പരാതിക്കാരൻ ഡി​വി​ഷ​ൻ ബെ​ഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ അപ്പീൽ ഹരജിയാണ് നിലപാട് വ്യക്തമാക്കി ഡി​വി​ഷ​ൻ ബെ​ഞ്ച് ഇന്ന് തള്ളിയത്.  

സം​സ്​​ഥാ​ന പൊ​ലീ​സി​​െൻറ അ​ന്വേ​ഷ​ണം സ​ത്യം പു​റ​ത്തു ​കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യി​ക്കി​ല്ലെ​ന്നും വ​സ്​​തു​ത ഉ​ൾ​ക്കൊ​ള്ളാ​തെ​യാ​ണ്​ സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യിരുന്നു അ​പ്പീ​ൽ.
 

Tags:    
News Summary - Bar Scam: Kerala High Court Reject CBI Investigation -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.