ബാര്‍ കോഴ: ഓഡിയോ, വിഡിയോ രേഖകളുടെ പരിശോധന അഹമ്മദാബാദിലെ ലാബില്‍

കൊച്ചി: ബാര്‍ കോഴക്കേസിലെ രണ്ടാം തുടരന്വേഷണത്തിന്‍െറ ഭാഗമായി പിടിച്ചെടുത്ത ഓഡിയോ -വിഡിയോ രേഖകള്‍ അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈകോടതിയില്‍ വിജിലന്‍സിന്‍െറ വിശദീകരണം. അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ രണ്ട് സത്യവാങ്മൂലത്തിലും ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു.

തിരുവനന്തപുരത്തെ ലാബില്‍ ശബ്ദരേഖയടങ്ങിയ മെമ്മറി കാര്‍ഡിന്‍െറയും ദൃശ്യങ്ങളടങ്ങിയ ഫോണിന്‍െറയും ആധികാരികത കണ്ടത്തൊന്‍ സൗകര്യമില്ളെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് രേഖകളുടെ കാര്യത്തില്‍ ചില വിശദാംശങ്ങള്‍ കൂടി ആവശ്യപ്പെട്ടതായും സത്യവാങ്മൂലത്തില്‍ പറയുന്നു. തൊണ്ടിമുതലുകളായ ഓഡിയോ-വിഡിയോ രേഖകള്‍ തിരികെവാങ്ങി വിജിലന്‍സ് കോടതിയുടെ അനുമതിയോടെ മാര്‍ച്ച് ഒന്നിനാണ് അഹമ്മദാബാദിലെ ലാബിലേക്ക് അയച്ചത്. ഇവയുടെ ശാസ്ത്രീയ പരിശോധന ഫലത്തിനനുസരിച്ചെ അന്വേഷണത്തിന് കൂടുതല്‍ വ്യാപ്തി വരുത്താനാകൂവെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. രേഖകളുടെ ആധികാരികതക്കനുസരിച്ചെ  കേസിന് പുരോഗതിയുണ്ടാകൂവെന്നിരിക്കേ ഇതുവരെയുള്ള അന്വേഷണത്തില്‍നിന്നുള്ള നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സാധ്യമാണോയെന്ന് കോടതി ആരാഞ്ഞു.

Tags:    
News Summary - Bar scam case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.