Posted On
date_range Updated On
date_range ബാങ്ക് വായ്പത്തട്ടിപ്പ്: രാജേന്ദ്രൻ നായരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
പുൽപള്ളി: സഹകരണ ബാങ്ക് വായ്പത്തട്ടിപ്പിനിരയായ കർഷകൻ ചെമ്പകമൂലയിലെ രാജേന്ദ്രൻ നായരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. വെള്ളിയാഴ്ച വീട്ടുകാർ നടത്തിയ തിരച്ചിലിൽ അലമാരയിലെ തുണികൾക്കിടയിൽനിന്നാണ് കുറിപ്പ് കണ്ടെത്തിയത്. തെളിവ് ശേഖരത്തിനായി പൊലീസ് വീട്ടിലെ എല്ലാ ഭാഗങ്ങളും കൃത്യമായി പരിശോധിക്കാൻ നിർദേശിച്ചിരുന്നു. മരണത്തിന് ഉത്തരവാദികളെക്കുറിച്ച് കുറിപ്പിൽ പരാമർശമുണ്ട്. മരണത്തിന് ഉത്തരവാദികൾ സജീവൻ കൊല്ലപ്പള്ളി, കെ.കെ. അബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരാണെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.