പണം കരുതി വയ്ക്കാം; ഈ മാസം ഒമ്പത് ദിവസവും ബാങ്ക് അവധി

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിവസങ്ങളുടെ പട്ടിക അനുസരിച്ച് സെപ്റ്റംബർ മാസത്തിൽ ഒമ്പത് ദിവസം കേരളത്തിലെ ബാങ്കുകൾക്ക് അവധി. അവധി ദിവസങ്ങൾ മുൻകൂട്ടി അറിഞ്ഞ് ബാങ്ക് ഇടപാട് നടത്തിയാൽ പണ ക്ഷാമം ഒഴിവാക്കാം. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഉള്ള അവധികൾ അടക്കമാണ് ഒമ്പത് അവധികൾ.


എല്ലാ വര്‍ഷത്തിന്റെയും തുടക്കത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആ വര്‍ഷത്തെ ബാങ്ക് അവധി ദിനങ്ങൾ തങ്ങളുടെ വാര്‍ഷിക അവധി ദിന പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി ദിവസങ്ങളായി പ്രഖ്യാപിച്ച വാരാന്ത്യ അവധികളുംവിവിധ ഉത്സവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

സെപ്റ്റംബർ മാസത്തിൽ കേരളത്തിലെ ബാങ്കുകളുടെ അവധി

സെപ്റ്റംബർ 4 - ഞായർ-അഖിലേന്ത്യാ ബാങ്ക് അവധി

സെപ്റ്റംബർ 7 - ബുധൻ - ഒന്നാം ഓണം

സെപ്റ്റംബർ 8 - വ്യാഴം - തിരുവോണം

സെപ്റ്റംബർ 10 - ശനി - രണ്ടാം ശനിയാഴ്ച, ശ്രീനാരായണ ഗുരു ഗുരുജയന്തി

സെപ്റ്റംബർ 11 - ഞായർ - അഖിലേന്ത്യാ ബാങ്ക് അവധി

സെപ്റ്റംബർ 18 - ഞായർ - അഖിലേന്ത്യാ ബാങ്ക് അവധി

സെപ്റ്റംബർ 21 - ബുധൻ - ശ്രീനാരായണ ഗുരു സമാധി ദിനം

സെപ്റ്റംബർ 24 - നാലാം ശനിയാഴ്ച-അഖിലേന്ത്യാ ബാങ്ക് അവധി

സെപ്റ്റംബർ 25 - ഞായർ-അഖിലേന്ത്യാ ബാങ്ക് അവധി

Tags:    
News Summary - Nine days of bank holiday this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.