ചില്ല്​ വിഴുങ്ങി ബണ്ടിചോർ ആത്മഹത്യക്ക്​ ശ്രമിച്ചു

തിരുവനന്തപുരം: ആഹാരം കഴിക്കുന്നതിനൊപ്പം ബള്‍ബി​​െൻറ അവശിഷ്​ടം കൂടി വിഴുങ്ങി അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് കുപ്രസിദ്ധ മോഷ്ടാ​വ് ബണ്ടി ചോറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ബണ്ടി ചോർ ചൊവ്വാഴ്ച ഉച്ച രണ്ടോടെയാണ് ബൾബ് പൊടിച്ച് വിഴുങ്ങിയത്. ഉച്ചക്ക്​ 2.16 ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ച ബണ്ടി ചോറി​​െൻറ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും ബള്‍ബി​​െൻറ ഭാഗങ്ങള്‍ ഉള്ളില്‍ പോയതിനാല്‍ നിരീക്ഷണത്തിനായി സര്‍ജറി വിഭാഗത്തിന് കീഴില്‍ സെല്‍വാര്‍ഡില്‍ അഡ്മിറ്റാക്കിയിട്ടുണ്ട്

പട്ടത്തെ വിദേശ മലയാളിയുടെ വീട്ടില്‍നിന്ന് ലക്ഷങ്ങളുടെ കൊള്ള നടത്തിയ കേസിലാണ്​ ബണ്ടി ചോര്‍ എന്ന ദേവീന്ദർ സിങ്​ പിടിയിലായത്​. കേസില്‍ ഇയാൾക്ക്​ പത്ത് വര്‍ഷം കഠിന തടവും, 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

Tags:    
News Summary - Bandi chor trying to suicide in Jail - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.