കോവിഡ് കാലയളവിൽ സമരം നിരോധിക്കണമെന്ന് ഹൈകോടതിയിൽ ഹരജി

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമരങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് സമരം നടത്തുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹരജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഹരജി പരിഗണിക്കും. 

സംസ്ഥാനത്ത് കണ്ടെയിന്‍മെന്‍റ് സോണുകൾ കൂടിവരികയാണ്. സമൂഹവ്യാപനവും സൂപ്പർ സ്പ്രെഡും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചട്ടങ്ങൾ ലംഘിച്ചുള്ള സമരം കൊവിഡിന്‍റെ സമൂഹ വ്യാപനത്തിലേക്ക് നയിക്കുമെന്ന് ഹർജിക്കാർ വ്യക്തമാക്കുന്നു. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും.

സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളുടെയും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടേയും എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തിലും കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സമരങ്ങൾ വർധിച്ചു വരുന്നതിനാലാണ് സമരം. സാമൂഹിക അകലം പാലിക്കാതെയും മാസ്ക്ക് ധരിക്കാതെയും തെരുവിലിറങ്ങിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാൻ പൊലീസിനും സാധിച്ചിരുന്നില്ല. ഇത്തരത്തിൽ സമരങ്ങള്‍ ഇനിയുമുണ്ടാകുന്നത് കൊവിഡ‍് വ്യാപനത്തിന് ഇടയാക്കുമെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - Ban stike -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.