ബാലുശ്ശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് അപകടം; അഞ്ചുപേർ ആശുപത്രിയിൽ

കോഴിക്കോട്: ബാലുശ്ശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്. ബാലുശ്ശേരി കരുമേല വളവിലാണ് അപകടമുണ്ടായത്.

ജീപ്പ് യത്രികരായ അഞ്ചുപേർക്ക് അപകടത്തിൽ പരിക്കേറ്റു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു.

മൂന്നാറിൽ നിന്ന് വന്ന വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. എട്ടംഗ സംഘമായിരുന്നു ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Balussery Jeep Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.