Posted On
date_range Updated On
date_range 1298 കോടിയുടെ വികസനമെന്ന് പുരുഷൻ കടലുണ്ടി; തട്ടിക്കൂട്ടു വികസനമെന്ന് യു.സി. രാമൻ
രണ്ടുതവണയായി 10 വർഷം ബാലുശ്ശേരിയുടെ ജനപ്രതിനിധിയായി തുടരുന്ന എൽ.ഡി.എഫിലെ പുരുഷൻ കടലുണ്ടി എം.എൽ.എക്ക് വികസന നേട്ടങ്ങളെക്കുറിച്ചാണ് പറയാനുള്ളത്. 1298.63 കോടിയുടെ വികസനം നടപ്പാക്കിയെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തുവരുേമ്പാൾ തട്ടിക്കൂട്ടുന്ന പരിപാടിയായി ബാലുശ്ശേരിയിലെ വികസനം മാറിയെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. പട്ടികജാതി സംവരണ മണ്ഡലമാണെങ്കിലും കോളനികളിലേക്ക് പുരുഷൻ കടലുണ്ടി തിരിഞ്ഞുനോക്കിയില്ലെന്ന് കഴിഞ്ഞതവണ മത്സരിച്ച യു.സി. രാമൻ ആരോപിച്ചു.
- പൊതുവിദ്യാഭ്യാസത്തിന് 57.25കോടിയുടെ പദ്ധതികൾ
- ഡോ.ബി.ആർ. അംബേദ്കർ മെമ്മോറിയൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജും 14 സ്കൂളുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക്
- 107 സ്കൂളുകൾ ഹൈടെക് ആയി
- മണ്ഡലത്തിലെ നാല് ഹയർ സെക്കൻഡറി സ്കൂളുകളിൽ ജലഗുണനിലവാര പരിശോധന ലാബ് 8.5 ലക്ഷം
- നിർമല്ലൂരിൽ ഭിന്നശേഷി കുട്ടികൾക്ക് സ്പെഷൽ സ്കൂൾ 40 ലക്ഷം
- ആരോഗ്യ മേഖല ആർദ്രം മിഷൻ 24 കോടിയുടെ പദ്ധതികൾ
- ബാലുശ്ശേരി താലൂക്ക് ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക്
- താലൂക്ക് ആശുപത്രി പുതിയ കെട്ടിടനിർമാണത്തിന് കിഫ്ബിയിലൂടെ 18.58 കോടി അനുവദിച്ചു
- അത്തോളി, നടുവണ്ണൂർ, കോട്ടൂർ, കായണ്ണ പനങ്ങാട്, എരമംഗലം പി.എച്ച്.സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി.
- ജില്ലയിലെ പ്രഥമ ഇ-ഹെൽത്ത് അഖിലേന്ത്യ അംഗീകാരം പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം നേടി
- ടൂറിസത്തിൽ 310 കോടിയുടെ വികസന പദ്ധതികൾ
- കക്കയം -പെരുവണ്ണാമൂഴി -ബാണാസുരസാഗർ ഹൈഡൽ ടൂറിസം 300 കോടി
- കക്കയം ബാലുശ്ശേരി ടൂറിസം കോറിഡോർ, തോണിക്കടവ് യാഥാർഥ്യമായി
- കാർഷിക വികസന പദ്ധതികൾക്ക് അഞ്ചുകോടി
- കുനിയിൽതാഴെ പാടശേഖരം കനാൽ പൂർത്തീകരിച്ചു -1 കോടി
- അത്തോളി, ഉണ്ണികുളം, ബാലുശ്ശേരി, കൂരാച്ചുണ്ട് പഞ്ചായത്തുകളിൽ കേരഗ്രാമം പദ്ധതി
- ഒമ്പത് പാലങ്ങൾ- 102.61 കോടി
- റോഡുകൾ- 514 കോടി
- കൊയിലാണ്ടി- താമരശ്ശേരി- മുക്കം- അരീക്കോട്
- - എടവണ്ണ 235 കോടി,
- പി.യു.കെ.സി റോഡ് അത്തോളി
- (പുതിയങ്ങാടി- ഉള്ള്യേരി-കുറ്റ്യാടി, ചൊവ്വ)
- 82.36കോടി
- ബാലുശ്ശേരി- കോഴിക്കോട് റോഡ് 88 കോടി
- കിനാലൂർ വ്യവസായ കേന്ദ്രം വികസനം -
- 18 പുതിയ കമ്പനികൾ
- ഫിഷറീസ് മേഖലക്ക് 8.10 കോടി
- ലൈഫ് പദ്ധതി - 94 കോടി
- കുടിവെള്ളം -60 കോടി
- ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ
- പറമ്പിെൻറ മുകളിൽ-15 കോടി
- വൈദ്യുതി മേഖല- 31 കോടി
- ആകെ 1298.63 കോടിയുടെ വികസനം
തട്ടിക്കൂട്ടു വികസനമെന്ന് യു.സി. രാമൻ
- നിർമിച്ചത് കുറച്ചു കവാടങ്ങൾ മാത്രം
- കിനാലൂർ വ്യവസായ പാർക്ക് വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല
- പഞ്ചായത്ത് സ്റ്റേഡിയം കാടുപിടിച്ചു
- പഞ്ചായത്ത് ലൈബ്രറി ആധുനീകരിക്കാൻ കഴിഞ്ഞില്ല
- ബാലുശ്ശേരി അഗ്നിരക്ഷാ കേന്ദ്രം കടലാസിൽ
- പൊതുശ്മശാനം യാഥാർഥ്യമാക്കിയില്ല
- കുടിവെള്ള പ്രശ്നത്തിന് പരിഹാരമായില്ല
- മിനി സിവിൽ സ്റ്റേഷൻ എങ്ങുമെത്തിയില്ല
- താലൂക്ക് ആശുപത്രി വികസനം യാഥാർഥ്യമായില്ല. ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ചില്ല
- ബാലുശ്ശേരി ടൗണിൽ ആവശ്യത്തിന് വെളിച്ചം ഇല്ലാത്തതിനാൽ മോഷണം പെരുകുന്നു
- ബസ്സ്റ്റാൻഡ് വികസനം ഉണ്ടായിരുന്ന സൗകര്യങ്ങൾ കവർന്നെടുത്തു
- ഓട്ടോ ബേ - ബസ് ബേ സൗകര്യം കുറഞ്ഞു
- ടൂറിസം കേന്ദ്രങ്ങളായ കക്കയം, കരിയാത്തൻപാറ, വയലട എന്നിവിടങ്ങളിൽ വലിയ പദ്ധതികൾ യാഥാർഥ്യമായിട്ടില്ല
- എസ്റ്റേറ്റ് മുക്ക് - കക്കയം റോഡ് 10 വർഷമായി തകർന്നുകിടക്കുന്നു. ഒരുവിധ ഫണ്ടും ചെലവഴിച്ചില്ല.
- പൂനൂർ അങ്ങാടിയുടെ നവീകരണത്തിന്ന് 10 കോടി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല
- ബാലുശ്ശേരി ഗവ.കോളജിൽ വേണ്ടത്ര ലാബ് സൗകര്യമോ പുതിയ കോഴ്സുകളോ കൊണ്ടുവരാൻ കഴിഞ്ഞില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.