കോഴിക്കോട്: പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തി ല്‍ ‘പൗരത്വം: ഫാഷിസ്റ്റ് ഭീകരവാഴ്ചക്കെതിരെ കേരളം ഒന്നിക്കുന്നു’ എന്ന പേരില്‍ ബഹുജ നസംഗമം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 30ന് വൈകീട്ട് നാലിന് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ചടങ്ങ് കെ. മുരളീധരന് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ജമാഅത്തെ ഇസ്ലാമി അസി സ്റ്റൻറ് അമീർ പി. മുജീബ് റഹ്മാൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രി ഒമ്പതു വരെയാണ് സംഗമം.
ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി മലിക് മുഅ്തസിം ഖാന് മുഖ്യപ്രഭാഷണം നടത്തും. അഡ്വ. കെ.എൻ.എ. ഖാദർ, എം.െഎ. അബ്ദുൽ അസീസ്, ഡോ.എം.ജി.എസ്. നാരായണൻ, റഷീദലി ശിഹാബ് തങ്ങൾ, ഹമീദ് വാണിയമ്പലം, ഒ. അബ്ദുറഹ്മാൻ, ഡോ. പി.കെ. പോക്കർ, ടി.ഡി. രാമകൃഷ്ണൻ, ഡോ. ഫസൽ ഗഫൂർ, കെ.പി. രാമനുണ്ണി, പി. സുരേന്ദ്രൻ, ടി.പി. അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്, കെ. അംബുജാക്ഷൻ, പി.കെ. പാറക്കടവ്, യു.കെ. കുമാരൻ, എൻ.പി. ചെക്കുട്ടി, എ. സജീവൻ, പി. മുജീബ്റഹ്മാൻ, സണ്ണി എം. കപിക്കാട്, ഗോപാൽ മേനോൻ, കെ.കെ. ബാബുരാജ്, മുസ്തഫ തൻവീർ, ഡോ. ജമീൽ അഹ്മദ്, അഫീദ അഹ്മദ്, നഹാസ് മാള, സാലിഹ് കോട്ടപ്പള്ളി, ജാബിർ അമാനി, ശിഹാബ് പൂേക്കാട്ടൂർ, കളത്തിൽ ഫാറൂഖ്, ഫൈസൽ പൈങ്ങോട്ടായി എന്നിവർ സംബന്ധിക്കും.
കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതും അസമില്‍ പൗരതപ്പട്ടിക തയാറാക്കിയതും പൗരന്മാരുടെ അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റമാണ്. പൗരത്വപ്പട്ടികയിലൂടെ വംശീയ ഉന്മൂലനമാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. പ്രത്യേക മതവിഭാഗക്കാർ മാത്രമാണ് പൗരത്വപ്പട്ടികക്കു പുറത്തായതെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിമാരായ ശിഹാബ് പൂക്കോട്ടൂര്‍, കളത്തില്‍ ഫാറൂഖ്, കോഴിക്കോട് സിറ്റി പ്രസിഡൻറ് ഫൈസല്‍ പൈങ്ങോട്ടായി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.