മോശം കാലാവസ്ഥ: സംസ്ഥാനത്ത് പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: മോശം കാലാവസ്ഥയും ട്രാക്കിലെ തടസങ്ങളും കാരണം തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകിയോടുന്നു. പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്.

ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 1.45 മണിക്കൂറും മംഗലാപുരത്ത് നിന്നുള്ള അന്ത്യോദയ എക്സ്പ്രസ് 50 മിനിറ്റും മലബാർ എക്സ്പ്രസ് 1.45 മണിക്കൂറും തിരുപ്പതി-കൊല്ലം ട്രെയ്ൻ 20 മിനിറ്റും മൈസൂരു-കൊച്ചുവേളി ട്രെയ്ൻ 50 മിനിറ്റും വൈകിയോടുന്നു.

ഹംസഫർ എക്സ്പ്രസ് 1.30 മണിക്കൂറും ജയന്തി, ലോക്മാന്യ തിലക്- കൊച്ചുവേളി എക്സ്പ്രസുകൾ ആറു മണിക്കൂറോളം വൈകിയോടുന്നു.

ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂറും ഇന്‍റർസിറ്റി എക്സ്പ്രസ് 25 മിനിറ്റും വഞ്ചിനാട് എക്സ്പ്രസ് അഞ്ച് മിനിറ്റും വൈകിയോടുന്നതായി റെയിൽവേ അറിയിച്ചു.

Tags:    
News Summary - Bad weather and track maintenance: 10 trains delayed in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.