തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്ക് ധിറുതി പിടിച്ച് ഹെൽമറ്റ് നിർബന്ധമാക്കേെണ്ടന്നും ബോധവത്കരണത്തിന് ശേഷം മതിയെന്നും ഗതാഗതവ കുപ്പ് തീരുമാനം. കാറുകളിൽ എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തും. ഇത് സംബന്ധിച്ച വിശദ രൂപരേഖ തയാറാക്കുന്നതിന് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതയോഗം ചേർന്നു.
സീറ്റ്ബെൽറ്റും ഹെൽമറ്റും സംബന്ധിച്ച് സിനിമ തിയറ്ററുകളും സമൂഹമാധ്യമങ്ങളും വഴി പ്രചാരണം നടത്തും. പത്രമാധ്യമങ്ങൾ, സ്വകാര്യ എഫ്.എമ്മുകൾ എന്നിവയും ഉപയോഗിക്കും. സിനിമ താരങ്ങളുടെ സഹകരണവും ഉറപ്പാക്കും. വാഹനവിൽപന സമയത്ത് ഡീലർമാർതന്നെ ബോധവത്കരണ ലഘുലേഖ കൈമാറും. റോഡ് സുരക്ഷ അതോറിറ്റി തയാറാക്കുന്ന ലഘുലേഖകൾ പ്രിൻറ് ചെയ്യുന്നതിന് ഇൻഷുറൻസ്, പെട്രോളിയം കമ്പനികൾക്ക് അനുമതി നൽകും.
പെട്രോൾ പമ്പുകൾ വഴിയടക്കം ഇവ വാഹന ഉടമകളിലെത്തിക്കും. സ്കൂളുകളിലും കോളജിലും ജില്ല പൊലീസ് മേധാവിമാരും ആർ.ടി.ഒമാരും ക്ലാസുകൾ സംഘടിപ്പിക്കും. എൻ.ജി.ഒ കൾ െറസിഡൻറ് അസോസിയേഷനുകൾ വഴിയും ബോധവത്കരണം നടത്തും. സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ, എൻ.സി.സി എന്നിവർക്ക് പരിശീലനം നൽകിയും വിന്യസിക്കും. നാല് വയസ്സിന് മുകളിലുള്ള കുട്ടികളടക്കം പിൻസീറ്റിലെ യാത്രക്കാർക്ക് ഹെൽമറ്റ് വേണമെന്നാണ് കേന്ദ്ര നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.