Posted On
date_range Updated On
date_range പിഞ്ചുകുഞ്ഞ് ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി മരിച്ചു
പാനൂർ: ടേബ്ൾ ഫാൻ വയർ കഴുത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാനൂർ പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെ മകൻ ദേവാംഗ് (എട്ടു മാസം) ആണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്.
കുഞ്ഞ് ഉറക്കമുണർന്ന് മുട്ടിലിഴയവേ തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബ്ൾ ഫാനിന്റെ വയറിൽ കഴുത്ത് കുരുങ്ങുകയായിരുന്നു എന്ന് കരുതുന്നു.
അമ്മ ശിശിര തൊട്ടടുത്ത മുറിയിൽ അസുഖബാധിതനായി കിടന്ന മൂത്ത മകന്റെ അടുത്തേക്ക് പോയി തിരിച്ചു വരുമ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: ദേവജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.