ജയ് ശ്രീരാം വിളിക്കും; അടൂരിന്​ ചന്ദ്രനിലേക്ക്​ പോകാം -ബി. ഗോപാലകൃഷ്​ണൻ

തിരുവനന്തപുരം: രാജ്യത്ത്​ ദലിത്​ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഇടപെടണമെന്ന ും ജയ്​ ശ്രീരാം കൊലവിളിയായി മാറിയെന്നും ചൂണ്ടിക്കാട്ടി പ്രമുഖ ചലച്ചിത്ര സാമൂഹ്യ പ്രവർത്തകർക്കൊപ്പം ​ചേർന ്ന്​​ പ്രധാനമന്ത്രിക്ക്​ കത്തയച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്​ണന് ബി.ജെ.പി നേതാവിൻെറ​ ഭീഷണി. ബി. ഗോപാലകൃഷ്​ണനാ ണ്​ അടൂരിനു നേരെ ഭീഷണിയുമായി രംഗത്തെത്തിയത്​.

ഇന്ത്യയിൽ ജയ് ശ്രീരാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ ്തതെന്നും വേണ്ടിവന്നാൽ അടൂർ ഗോപാലകൃഷ്​ണൻെറ വീടിനു മുന്നിലും ജയ്​ ശ്രീരാം വിളിക്കുമെന്നും ബി.ഗോപാലകൃഷ്​ണൻ ഫേസ്​ബുക്കിൽ കുറിച്ചു. കേൾക്കാൻ പറ്റി​െല്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാമെന്നും ബി. ഗോപാലകൃഷ്​ണൻ നിർദേശിക്കുന്നു.

കേന്ദ്ര സർക്കാരിൽ നിന്ന്​ ഒന്നും കിട്ടാത്തതു​കൊണ്ടാണ്​ അടൂർ ഇങ്ങനെ അഭിപ്രായം പ്രകടിപ്പിക്കുന്നതെന്നും ബി. ഗോപാലകൃഷ്​ണൻ ആക്ഷേപിക്കുന്നു.

ഫേസ്​ബുക്ക്​ പോസ്​റ്റിൻെറ പൂർണരൂപം:

ജയ് ശ്രീരാം വിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്. കൃഷ്ണനും രാമനും ഒന്നാണ്. പര്യായപദങ്ങളാണ്. ഇത് രാമായണ മാസമാണ്, ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാം വിളി എന്നും ഉയരും, എപ്പോഴും ഉയരും. കേൾക്കാൻ പറ്റി​െല്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്റ്റർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.

ഇന്ത്യയിൽ ജയ് ശ്രീരാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാൽ അടൂരിൻെറ വീടിൻെറ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയിൽ വിളിച്ചി​െല്ലങ്കിൽ പിന്നെ എവിടെ വിളിക്കും. ഗാന്ധിജി ഇന്ന് ഉണ്ടായിരു​െന്നങ്കിൽ അടൂരിൻെറ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ. സർ, അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ്. പക്ഷെ രാജ്യത്തിൻെറ സംസ്കാരത്തെ അപലപിക്കരുത്.

ജയ് ശ്രീരാം വിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോഴും, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോഴും, സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിയപ്പോഴും താങ്കൾ പ്രതികരിച്ചില്ലല്ലൊ. മൗനവ്രതത്തിലായിരുന്നൊ. ഇപ്പോൾ ജയ് ശ്രീരാം വിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം. കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ, അതൊ കിട്ടാനൊ. പരമപുച്ഛത്തോടെ.

Tags:    
News Summary - b gopalakrishnan threatening Adoor -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.