Posted On
date_range Updated On
date_range അഴീക്കോട് ബോട്ടപകടം: കാണാതായ സ്രാങ്കിന്‍റെ മൃതദേഹം കണ്ടെത്തി
തൃശൂർ: അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ബോ ട്ടിന്‍റെ സ്രാങ്കും ആലപ്പുഴ സ്വദേശിയുമായ ജോസിന്‍റെ മൃതദേഹമാണ് രാവിലെ ഒമ്പതോടെ തിരച്ചിലിൽ കണ്ടെത്തിയത്. തകർന്ന ബോട്ടിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പറവൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച പുലർച്ചെ 5.45ന് ശക്തമായ തിരയിൽപ്പെട്ടായിരുന്നു അപകടം. എറിയാട് സ്വദേശി ബാഹുലേയന്‍റെ 'സീ കിങ്' ബോട്ടാണ് മുങ്ങിയത്. കൂടെയുണ്ടായിരുന്ന നാലു തൊഴിലാളികളെ മറ്റൊരു ബോട്ടിലെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ബോട്ട് കരക്കെത്തിക്കാനുള്ള ശ്രമം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.