അഴീക്കോട് ബീ​ച്ചി​ൽ കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തൃശൂർ: അഴീക്കോട് മുനക്കൽ ബീ​ച്ചി​ൽ കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മാള പഴൂക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയകുമാറിന്‍റെ മകള്‍ അശ്വനിയുടെ (24)മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. തീരദേശ സേനയും നാട്ടുകാരും ഒരുമിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. 

മാള മെറ്റ്സ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയാണ് അശ്വിനി. ഇന്നലെ ബീച്ചിൽ ഉണ്ടായ കടൽക്ഷോഭത്തിലാണ് അശ്വിനിയെ കാണാതായത്.  അശ്വനിയുടെ അമ്മ ഷീല (50), സഹോദരി ദൃശ്യ (24), ബന്ധു അതുല്യ (18) എന്നിവര്‍ക്കാണ് പരിക്കേറ്റിരുന്നു. ദൃശ്യയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അശ്വിനിയുടെ കുടുംബം മുനക്കല്‍ ബീച്ചിലെത്തിയത്. അഴീക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിന്‍റെ സമാപനദിവസമായിരുന്നു ഞായറാഴ്ച. അപകടത്തെത്തുടര്‍ന്ന് ബീച്ച് ഫെസ്റ്റ് നിര്‍ത്തിവെച്ചിരുന്നു.

Tags:    
News Summary - Azheekode munakkal beach-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.